കവിത രചിക്കണമോ
മനോഹരമാക്കണോ
ചില നാലുമുലകള്‍ പറയാം..!
അതില്‍ പ്രണയം വേണം
എരിവുള്ള രതിയുടെ ശീല്‍ക്കാര,
നുരയുന്ന പുഴുക്കള്‍,
ആരോടുമല്ലാതെ ഒരു ചോദ്യം,
പിന്നെ എല്ലാരേം ഭള്ള് പറയണം..
സ്വയം തീകോരി തലയിലിടണം
രാഷ്ട്രത്തെ തൊടരുത് ,
മതത്തെ പറയരുത്,
ബിംബങ്ങളെ നോക്കരുത്,
നിനക്ക് പറ്റുമോ ഇതൊക്കെ ?
എന്നാല്‍ നീ കവി...!
വിലാപമാകാം ,
വിഭൂതിയാകാം ,
വിരോധവുമാകാം..!
നിനക്കും എനിക്കും
പിന്നെ അവര്‍ക്കും ചൊറിയണം.
ആസനം പുകയണം.
കവിയെന്നു ലോകം വാഴ്ത്തണം..!
വിജയിക്കുള്ളതാണ് ലോകം.
നീ പറയുക,
നിന്റെ സ്ഥാനം എവിടെ എന്ന് ?
നീ പറയുക...!
---------ബി ജി എന്‍ --------------
No comments:
Post a Comment