പത്താം ക്ലാസ്സിന്റെ പൊടിമീശ
നല്കിയ ഗമയില്‍,
നീളന്‍ ജാക്കറ്റിട്ട അവളോട് പറഞ്ഞു
നിന്നെ എനിക്കിഷ്ടമാണ്.
വാക്കുകള്‍ വിക്കിപ്പോയതിനാല്‍
അവള്‍ പിന്നെയും ചോദിച്ചു എന്തെന്ന്.
കേട്ട പാതി അവള്‍ മുഖം വക്രിച്ചു.
പിന്നെ പറഞ്ഞു 'പോടാ പട്ടി 'എന്ന്.
കോളേജിന്റെ വരാന്തയില്‍
ചുരിദാറിട്ട സുന്ദരിയോട്
തടഞ്ഞു നിർത്തി പറഞ്ഞു
ഐ ലവ് യു എന്ന്.
'ശല്ല്യപെടുത്താതെ പോടാ ' എന്ന് മറുപടി .
സന്തോഷം ആരും സ്വീകരിച്ചില്ലല്ലോ..!
ബിരുദത്തിന്റെ അവസാന നാളില്‍
എന്നും നോക്കി ചിരിച്ച സതീര്‍ത്ഥ്യയോടു
നടുറോഡിൽ നിന്ന് ചോദിച്ചു .
എന്റെ ജീവിതത്തിലേക്ക് വരുന്നോ എന്ന്
മാതാപിതാക്കളെ ധിക്കരിക്കാന്‍ പറ്റില്ലന്നു
അവള്‍ പ്രാക്ടികല്‍ ആയി.
ഉപജീവനത്തിന്റെ പാലായനത്തില്‍
ആശുപത്രി കിടക്കയില്‍ മലേറിയ പുതച്ചു
കിടന്നപ്പോ കുത്തിവച്ചവളോടും ചോദിച്ചു
നിന്നെ ഞാന്‍ കെട്ടിക്കോട്ടോന്നു.
നിന്റെ ജാതി എന്തെന്ന് ചോദിച്ചു
അവളെന്നെ ഞെട്ടിച്ചു.
അടുത്ത മുറിയിലെ മലയാളി ചേച്ചി
ഒരു നാള്‍ രതിമൂർച്ചക്കിടെ പറഞ്ഞു
എന്റെ മോളെ നിനക്ക് കെട്ടിച്ചു തരാം.
കൂടെ പടിച്ചവന്റെ കൂടെ ഓടിയതിനാല്‍
കൂടെ കൊണ്ട് നിര്‍ത്തിയിരിക്കുന്നവള്‍
ഒരുനാൾ പറഞ്ഞു
അമ്മയില്ല റുമിലോട്ടു വാന്നു.
പ്രണയത്തിനു കണ്ണില്ലെങ്കിലും
എനിക്ക് വിവേകമുണ്ടായി.
പ്രണയിക്കാതെ കാണാതെ
അറിയാതെ ഞാനും കെട്ടി ഒരാളെ.
ഇപ്പോള്‍ ഞാന്‍ അറിയുന്നു.
പ്രണയം ഒലക്ക ആണ്
എല്ലാ വിധത്തിലും......
--------------------ബി ജി എന്‍ -----------
നല്കിയ ഗമയില്‍,
നീളന്‍ ജാക്കറ്റിട്ട അവളോട് പറഞ്ഞു
നിന്നെ എനിക്കിഷ്ടമാണ്.
വാക്കുകള്‍ വിക്കിപ്പോയതിനാല്‍
അവള്‍ പിന്നെയും ചോദിച്ചു എന്തെന്ന്.
കേട്ട പാതി അവള്‍ മുഖം വക്രിച്ചു.
പിന്നെ പറഞ്ഞു 'പോടാ പട്ടി 'എന്ന്.
കോളേജിന്റെ വരാന്തയില്‍
ചുരിദാറിട്ട സുന്ദരിയോട്
തടഞ്ഞു നിർത്തി പറഞ്ഞു
ഐ ലവ് യു എന്ന്.
'ശല്ല്യപെടുത്താതെ പോടാ ' എന്ന് മറുപടി .
സന്തോഷം ആരും സ്വീകരിച്ചില്ലല്ലോ..!
ബിരുദത്തിന്റെ അവസാന നാളില്‍
എന്നും നോക്കി ചിരിച്ച സതീര്‍ത്ഥ്യയോടു
നടുറോഡിൽ നിന്ന് ചോദിച്ചു .
എന്റെ ജീവിതത്തിലേക്ക് വരുന്നോ എന്ന്
മാതാപിതാക്കളെ ധിക്കരിക്കാന്‍ പറ്റില്ലന്നു
അവള്‍ പ്രാക്ടികല്‍ ആയി.
ഉപജീവനത്തിന്റെ പാലായനത്തില്‍
ആശുപത്രി കിടക്കയില്‍ മലേറിയ പുതച്ചു
കിടന്നപ്പോ കുത്തിവച്ചവളോടും ചോദിച്ചു
നിന്നെ ഞാന്‍ കെട്ടിക്കോട്ടോന്നു.
നിന്റെ ജാതി എന്തെന്ന് ചോദിച്ചു
അവളെന്നെ ഞെട്ടിച്ചു.
അടുത്ത മുറിയിലെ മലയാളി ചേച്ചി
ഒരു നാള്‍ രതിമൂർച്ചക്കിടെ പറഞ്ഞു
എന്റെ മോളെ നിനക്ക് കെട്ടിച്ചു തരാം.
കൂടെ പടിച്ചവന്റെ കൂടെ ഓടിയതിനാല്‍
കൂടെ കൊണ്ട് നിര്‍ത്തിയിരിക്കുന്നവള്‍
ഒരുനാൾ പറഞ്ഞു
അമ്മയില്ല റുമിലോട്ടു വാന്നു.
പ്രണയത്തിനു കണ്ണില്ലെങ്കിലും
എനിക്ക് വിവേകമുണ്ടായി.
പ്രണയിക്കാതെ കാണാതെ
അറിയാതെ ഞാനും കെട്ടി ഒരാളെ.
ഇപ്പോള്‍ ഞാന്‍ അറിയുന്നു.
പ്രണയം ഒലക്ക ആണ്
എല്ലാ വിധത്തിലും......
--------------------ബി ജി എന്‍ -----------
No comments:
Post a Comment