പ്രിയേ നീ ഇതെടുത്തു കൊള്ളൂ
എന്റെയീ സാരംഗിയില്‍ ശ്രുതി ചേര്‍ത്ത്
നീ എന്റെ ഹൃദയത്തെ അലിയിക്കുക
ഇമകള്‍ ചിമ്മാതെ എന്നരികിലിരിക്കുക.
ഒരിക്കലും നിനക്ക് നല്‍കാന്‍ കഴിയാതിരുന്ന
പ്രണയത്തിന്റെ പാനപാത്രം നിറയ്കാം ഞാന്‍
എന്റെ കണ്ണുനീരിന്‍ ഉപ്പില്‍ ചാലിച്ചെടുത്ത
ഹൃദയരുധിരം നുണഞ്ഞു നീ ചിരിക്കുക .
ഒരിക്കല്‍പോലും നിന്നെ ചുംബിച്ചുണര്‍ത്താ -
ത്തോരീ ചുണ്ടുകള്‍ നീ പൊള്ളിക്കുക.
നിന്റെ ദുഖത്തിന്റെ ചൂളയില്‍ വീണു-
രുകി പഴുത്തൊരു കണ്ണുനീരിനാല്‍
ഒരിക്കലും ഞാന്‍ നുണയാത്തോരീ-
മുലഞെട്ടുകള്‍ എന്നധരത്തില്‍ നീ തിരുകുക
നിന്‍ മനസ്സിലെ സ്നേഹത്തിന്‍ കൃപാരസം
പകര്‍ന്നെന്നെ വിമലീകരിക്കുക
അഗ്നി കാര്‍ന്നു തിന്നുമെന്‍ തലച്ചോറില്‍
നിന്റെ ഓര്‍മ്മകള്‍ പുതച്ച ചാരം പൊട്ടവേ
മിന്നാ മിനുങ്ങായ് ചിതറുമീ കനലുകള്‍
നിന്‍ മിഴികളില്‍ നിറയ്ക്കുക...
മടങ്ങുക നിരാസത്തിന്റെ ജരികകള്‍ താണ്ടി
അണയുക അകില്‍ പുതയുമീ നിലവറകളില്‍
നനുത്ത കളഭമായ് നിന്‍ ഫാലത്തില്‍ തിളങ്ങട്ടെ
അരച്ചെടുക്കുമെന്‍ ഹൃദയമിനി എന്നുമേ .....
------------ബി ജി എന്‍ ----------------------------
എന്റെയീ സാരംഗിയില്‍ ശ്രുതി ചേര്‍ത്ത്
നീ എന്റെ ഹൃദയത്തെ അലിയിക്കുക
ഇമകള്‍ ചിമ്മാതെ എന്നരികിലിരിക്കുക.
ഒരിക്കലും നിനക്ക് നല്‍കാന്‍ കഴിയാതിരുന്ന
പ്രണയത്തിന്റെ പാനപാത്രം നിറയ്കാം ഞാന്‍
എന്റെ കണ്ണുനീരിന്‍ ഉപ്പില്‍ ചാലിച്ചെടുത്ത
ഹൃദയരുധിരം നുണഞ്ഞു നീ ചിരിക്കുക .
ഒരിക്കല്‍പോലും നിന്നെ ചുംബിച്ചുണര്‍ത്താ -
ത്തോരീ ചുണ്ടുകള്‍ നീ പൊള്ളിക്കുക.
നിന്റെ ദുഖത്തിന്റെ ചൂളയില്‍ വീണു-
രുകി പഴുത്തൊരു കണ്ണുനീരിനാല്‍
ഒരിക്കലും ഞാന്‍ നുണയാത്തോരീ-
മുലഞെട്ടുകള്‍ എന്നധരത്തില്‍ നീ തിരുകുക
നിന്‍ മനസ്സിലെ സ്നേഹത്തിന്‍ കൃപാരസം
പകര്‍ന്നെന്നെ വിമലീകരിക്കുക
അഗ്നി കാര്‍ന്നു തിന്നുമെന്‍ തലച്ചോറില്‍
നിന്റെ ഓര്‍മ്മകള്‍ പുതച്ച ചാരം പൊട്ടവേ
മിന്നാ മിനുങ്ങായ് ചിതറുമീ കനലുകള്‍
നിന്‍ മിഴികളില്‍ നിറയ്ക്കുക...
മടങ്ങുക നിരാസത്തിന്റെ ജരികകള്‍ താണ്ടി
അണയുക അകില്‍ പുതയുമീ നിലവറകളില്‍
നനുത്ത കളഭമായ് നിന്‍ ഫാലത്തില്‍ തിളങ്ങട്ടെ
അരച്ചെടുക്കുമെന്‍ ഹൃദയമിനി എന്നുമേ .....
------------ബി ജി എന്‍ ----------------------------
No comments:
Post a Comment