മധുരം മലയാളം
എന്റെ നാവിന്നടയാളം
ഹൃദയം മിടിക്കുന്നതും
വിലപിക്കുന്നതും
സ്നേഹം വിളമ്പുന്നതും
പിന്നെ രോക്ഷം പുലമ്പുന്നതും
എന്റെ മലയാളത്തില്‍ .
അന്യഭാഷകാരന്റെ തന്തയെ
വിളിക്കാന്‍ പറ്റിയതും
എന്റെ ഭാഷ തന്നെ
ഭാഷ തന്‍ മധുരം
അത് നാട്ടിലണയുന്ന
പ്രവാസിക്ക് സ്വന്തം.
മലയാലം പറയുന്ന
കൊച്ചമ്മമാര്‍ക്കും
പുതിയ തലമുറക്കും
പച്ച മലയാളത്തില്‍
എന്റെ വണക്കം.
സ്നേഹിക്കൂ നാടിനെ
സ്നേഹിക്കൂ അമ്മയെ
സ്നേഹിക്കൂ മാതൃഭാഷയെ
കവി മൂളുന്നു
മറ്റുള്ള ഭാഷകള്‍ പോറ്റമ്മമാര്‍
തന്ഭാഷ പെറ്റമ്മയും
--------------ബി ജി എന്‍ -----------------
No comments:
Post a Comment