ഞാന്‍ നിന്നെ
വെല്ലു വിളിക്കുന്നു.
ഒളിച്ചിരുന്ന്
ഒരു ഹിജഡയെ പോലെ
അല്ലെങ്കില്‍
ഒരു ഭീരുവിനെ പോലെ
എന്റെ ആത്മാവിനെ
കുരുക്കെറിഞ്ഞു പിടിക്കാതെ
ഒരു പടയാളിയെ പോലെ
ഒരു ധീരനായ്
നിനക്കെന്റെ മുന്നില്‍ വരാമോ?
എന്റെ കണ്ണുകളില്‍ നോക്കി
നിനക്കെന്റെ ജീവന്‍ എടുക്കാമോ?
ആകസ്മികമായ്
ഇരുളില്‍ കൂടുകൂട്ടി ഇരുന്നു
വഴിവക്കിലും
ഉറക്കത്തിലും
രതി നിര്‍വൃതിയിലും
എന്നെ മുഴുമിക്കാന്‍ വിടാത്ത
നീ ഒരു ഭീരു ആണ്.
-------------ബി ജി എന്‍ -----
No comments:
Post a Comment