ഇവിടെ ഏത് ദൈവമാണ് നിന്റെ രക്ഷകന്‍ ?
കരിങ്കല്ലില്‍ അടയിരുന്നു,
നൈവേദ്യങ്ങള്‍ക്ക് മുന്നില്‍ കണ്ണടച്ചും,
കിലുകിലാരവം മുഴക്കുന്ന നാണയങ്ങള്‍ക്കും
പളപള മിന്നുന്ന ലോഹങ്ങള്‍ക്കും,
മിന്നിത്തിളങ്ങുന്ന കാര്‍ബണ്‍ കല്ലുകള്‍ക്കും മുന്നില്‍
ഒരു നിസ്സംഗ പ്രകൃതിയാകുന്ന നിന്റെ ദൈവമോ ?
ഇവിടെ ഏത് ദൈവമാണ് നിന്റെ രക്ഷകന്‍ ?
ശവക്കല്ലറകളില്‍,
വാര്‍ഷിക ഭ്രമണങ്ങളില്‍,
കേശത്തിന്റെ രോഗപ്രതിരോധങ്ങളില്‍,
മണ്ണിനെ മണക്കുന്ന അഞ്ചു നേരങ്ങളില്‍ ,
കാതു കൊട്ടി അടക്കുന്ന നിന്റെ ദൈവമോ ?
ഇവിടെ ഏത് ദൈവമാണ് നിന്റെ രക്ഷകന്‍ ?
രൂപക്കൂടുകളില്‍,
കോണ്ക്രീറ്റ് ഗണിത ചിഹ്നങ്ങളില്‍,
രോഗ ശുശ്രുഷകളുടെ വിളിച്ചു ചൊല്ലലുകളില്‍,
മനം മടുത്തു തലയുയര്‍ത്തി ആകാശത്തേക്
അഭയഹസ്തം നീട്ടുന്ന നിന്റെ ദൈവമോ ?
ഇവിടെ ഏത് ദൈവമാണ് നിന്റെ രക്ഷകന്‍ ?
സമുദ്രങ്ങള്‍ എല്ലാം വാരിയെടുക്കുമ്പോളും
മാരണങ്ങള്‍ വിഷ ധൂളികള്‍ വിതറുമ്പോളും
പിഞ്ചു കുഞ്ഞുങ്ങള്‍ തന്‍ ജനനേന്ദ്രിയങ്ങള്‍
വൃദ്ധ കാമങ്ങള്‍ വലിച്ചു കീറുമ്പോളും
തലയറ്റ കബന്ധങ്ങള്‍ തെരുവുകള്‍ക്ക്
തോരണമായി ചിതറി വീഴുമ്പോളും
പഞ്ചേന്ദ്രിയങ്ങള്‍ അടച്ചു പൂട്ടി താഴിട്ടു
ആകാശങ്ങളില്‍ അദൃശ്യ സാനിധ്യമായ
ഒളിച്ചിരിക്കുന്ന കപടതയോ ?
ഒളിച്ചിരിക്കുന്ന കപടതയോ ?
എല്ലാം എന്റെ മായയെന്നും
എല്ലാം എന്റെ പരീക്ഷണങ്ങളെന്നും
എല്ലാം നിന്റെ കര്‍മ്മഫലങ്ങളെന്നും
ശാന്തമായ് മൊഴിയുന്ന നിന്റെ ദൈവത്തിനു
ഒന്നിനുമാകില്ലെന്നു നീയറിയുമ്പോഴും
മറ്റൊന്നും നിനക്കില്ലെന്ന ഉള്‍വിളിയില്‍
നീ വീണ്ടും വിളിക്കും
" ഈശ്വരോ രക്ഷതു ".
നിന്റെ കപടതയോര്‍ത്തു
നിസ്സഹായതയുടെ പുറന്തോട് കണ്ടു
ഞാനൊന്നുറക്കെ ചിരിക്കട്ടെ
ലോകം എന്നെ വിളിക്കട്ടെ പകല്‍ കിറുക്കന്‍
----------------ബി ജി എന്‍ -------------------------
No comments:
Post a Comment