ഞാന്‍ നിന്റെ
സഹയാത്രികന്‍.
എന്റെ തണലില്‍
നീ ഉറങ്ങുന്നു.
എന്റെ ചാരത്തില്‍
നീ കുളിരകറ്റുന്നു .
എന്റെ അസ്ഥികളാല്‍
നീ എരിയുന്നു
നിന്റെ ശത്രുക്കളുടെ
തലച്ചോറും,എല്ലുകളും
നീ എന്നാല്‍ തകര്‍ക്കുന്നു.
നിന്റെ പശി അകറ്റാനും
പിന്നെ
നിന്റെ പ്രിയക്കൊന്നു
കൊടുക്കാനും
നിനക്കിരിക്കാനും, കിടക്കാനും
നിന്റെ മക്കള്‍ക്ക്
അക്ഷരം പഠിക്കാനും
നിന്റെ യാത്രകള്‍ക്കും
താമസത്തിനും
എന്തിനും ഏതിനും നിന്നോടൊപ്പം
എന്നും ഞാന്‍ ഉണ്ടെന്നാകിലും
എപ്പോളും നിന്റെ മഴു വീഴുന്നത്
എന്റെ കടയ്ക്കല്‍ തന്നെ ആണല്ലോ ?
----------------ബി ജി എന്‍ ------------------------------
സഹയാത്രികന്‍.
എന്റെ തണലില്‍
നീ ഉറങ്ങുന്നു.
എന്റെ ചാരത്തില്‍
നീ കുളിരകറ്റുന്നു .
എന്റെ അസ്ഥികളാല്‍
നീ എരിയുന്നു
നിന്റെ ശത്രുക്കളുടെ
തലച്ചോറും,എല്ലുകളും
നീ എന്നാല്‍ തകര്‍ക്കുന്നു.
നിന്റെ പശി അകറ്റാനും
പിന്നെ
നിന്റെ പ്രിയക്കൊന്നു
കൊടുക്കാനും
നിനക്കിരിക്കാനും, കിടക്കാനും
നിന്റെ മക്കള്‍ക്ക്
അക്ഷരം പഠിക്കാനും
നിന്റെ യാത്രകള്‍ക്കും
താമസത്തിനും
എന്തിനും ഏതിനും നിന്നോടൊപ്പം
എന്നും ഞാന്‍ ഉണ്ടെന്നാകിലും
എപ്പോളും നിന്റെ മഴു വീഴുന്നത്
എന്റെ കടയ്ക്കല്‍ തന്നെ ആണല്ലോ ?
----------------ബി ജി എന്‍ ------------------------------
നന്നായിട്ടുണ്ട്.
ReplyDeleteഅക്ഷരങ്ങൾക്കും
പശ്ചാത്തലത്തിന്റേയും
വർണങ്ങൾക്ക്
ചെറിയ മാറ്റം വരുത്തിയാൽ
വായിക്കാൻ എളുപ്പമായേനേ...
nandi vaayanakkum varikalkkum
Delete