നിലാവിലേക്ക് നടക്കുന്ന ഒരുവൻ !
......................................................
ജനുവരിയുടെ മാറിലേക്ക്
ഒട്ടും ധൃതികൂടാതെ നോക്കി നില്ക്കേയാണ്
നിലാവിനതോർമ്മ വന്നത്.
ക്രിസ്തുമസ് കൂടി ,
പുതുവർഷം ഘോഷിച്ച്
അവധി കഴിഞ്ഞവൻ വരുന്നതോർത്താകണം
ജനുവരിയുടെ മാറിടമിത്ര തുടുത്തതും
മുലക്കണ്ണുകൾ തിണർത്തതും.
ഓർക്കാപ്പുറത്തായിരുന്നു
തരുണികളെ കണ്ടാൽ
സ്ഖലനം ഭയന്നും,
യജമാനനെ കണ്ടാൽ
എഴുന്നേൽക്കാതെ കാലുകെട്ടിയിട്ടിരുന്നതുമായ
ഭാർഗ്ഗവരാമന്റെ കുഞ്ഞുമകനെ
ശനിയപഹരിച്ചത്.
പറഞ്ഞു നിർത്താൻ
ഭടന്മാരാവോളം നോക്കിയിട്ടും
രാത്രിയുടെ കിങ്കരന്മാർ
പണിപറ്റിച്ചു കളഞ്ഞു.
കണ്ടകശ്ശനി കൊണ്ടേ പോകൂന്നാണല്ലോ.
നനഞ്ഞ വസ്ത്രങ്ങളലക്കി
ഭൃത്യന്മാർ തളർന്നു.
ഒടുവിൽ അവർ കണക്കു തീർക്കാനിറങ്ങി.
ജനുവരിയുടെ മാറിടം വെട്ടിമുറിച്ചും
കണ്ണുകൾ കുത്തിപ്പൊട്ടിച്ചും,
ചോരയിൽ കൈകഴുകി മടുപ്പകറ്റിയവർ
പടയോട്ടം തുടങ്ങി.
കാഴ്ച കണ്ടു നിന്ന നിലാവിന്റെ
കവിളിൽ തെറിച്ചുവീണ ചോരക്കറയുമായി
കരയാൻ മറന്നു നില്ക്കവേ,
തണുത്തുറയുന്ന നിലാവിനെ ചവിട്ടിമെതിച്ച്
അയാൾ നടന്നു തുടങ്ങി.
ആരോ പിന്നിലവനെ
കാലം എന്നു വിളിക്കുന്നുണ്ടായിരുന്നു.
..... ബി.ജി.എൻ വർക്കല
എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Saturday, January 5, 2019
നിലാവിലേക്ക് നടക്കുന്ന ഒരുവൻ!
Subscribe to:
Post Comments (Atom)
No comments:
Post a Comment