മനുഷ്യരറിയാന്‍
(ഫിലോസഫി)
മൈത്രേയന്‍
ഡി സി ബുക്സ്
വില : 195 രൂപ
മനുഷ്യരറിയാന്‍
എന്തൊക്കെയുണ്ട് എന്നതാണ് മനുഷ്യരെ എന്നും ചിന്തിപ്പിച്ചതും അലയിപ്പിച്ചതും ആയ
കാര്യങ്ങള്‍ . പോയ കാലത്തെ അറിവുകളും ഭാവനകളും ഉപയോഗിച്ച് മനുഷ്യന്‍ , മനുഷ്യരെ
അറിയിച്ചത് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മനുഷ്യര്‍ക്ക് മറികടക്കാന്‍ കഴിയാതെ
പോയത് അജ്ഞത ഒന്നുകൊണ്ടു മാത്രമാണ് . അതുകൊണ്ടാണ് മനുഷ്യന്‍ എന്ന സാമൂഹിക ജീവിയുടെ
ജീവിത നിലവാരങ്ങളെ നിയന്ത്രിക്കാനും അവയ്ക്ക് പരിധികളും പരിമിതികളും നിര്‍മ്മിക്കാനും
അവ ആവശ്യമായിരുന്ന കാലഘട്ടത്തില്‍ ഉപയോഗിച്ച മാനദണ്ഡങ്ങൾ കാലങ്ങള്‍ക്കിപ്പുറവും
ഭൂരിഭാഗവും തുടര്‍ന്ന് വരുന്നതും . അവയോടു വിയോജിപ്പ് തോന്നുന്നവര്‍ പുതിയ പുതിയ
നിയമങ്ങള്‍ അവന്റെ സാഹചര്യങ്ങളും കാലങ്ങളും അനുസരിച്ച് പരിഷ്കരിച്ചു പുതിയ ഒരു സമൂഹം
സൃഷ്ടിക്കാന്‍ വ്യഗ്രത കാട്ടി നില്‍ക്കുന്നതും . ഈ പുതിയ നിയമങ്ങളും സമൂഹവും ഓരോ
മതങ്ങള്‍ ആയി കണക്കാക്കുമ്പോള്‍ ഈ വിഷയത്തോടുള്ള മനസ്സിലാകായ്മ മാറിക്കിട്ടും
എന്ന് കരുതുന്നു.
മനുഷ്യന്‍
എങ്ങനെ ജീവിക്കണം എന്ന സമ്പൂര്‍ണ്ണ പുസ്തകം നിര്‍മ്മിച്ച് മനുഷ്യനെ
നിയന്ത്രിക്കാന്‍ ശ്രമിക്കുന്നിടം വരെയായി
ഈ അറിവുകള്‍ പകരല്‍. ഇവയ്ക്ക് ബലം നല്‍കാന്‍ മതം എന്നൊരു സംവിധാനം നിലവില്‍
വരികയും ഈ മതത്തിന് പൊതുവായി ഒരു ദൈവമോ പല ദൈവമോ ഉണ്ടാകുകയും ചെയ്തപ്പോള്‍ പൊതുവേ
ഭയം നിറഞ്ഞ സാഹചര്യങ്ങളില്‍ ജീവിച്ചു വന്ന മനുഷ്യന്‍ അതിനു കീഴടങ്ങുകയും
ബലമുള്ളവനെ വണങ്ങുന്ന സഹജസ്വഭാവം കൊണ്ട് മതത്തിന്റെ വിധേേയത്വം, ദൈവം എന്ന ഭയം കൊണ്ട് വളര്‍ത്തിയെടുക്കാനും
അതില്‍ അടിമയാക്കാനും പഠിപ്പിച്ചു. അത് നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഒരു ജനിതക
സ്വഭാവം ആയി മാറുകയും അതിനെ വാസ്തവികതയുമായി ചേര്‍ത്തു കാണാനും മനസ്സിലാക്കാനും
തുടങ്ങി . ഇതോടെ മനുഷ്യര്‍ക്ക് ഒരുമ എന്നത് മതത്തിന്റെ കീഴിലെ ശാസനകൾക്ക് അനുസരിച്ചുള്ള ഒന്നായി മാറുകയും സാമൂഹ്യ ജീവിയായ മനുഷ്യന്‍ മത സാമൂഹ്യ ജീവിയായി
പരിണമിക്കുകയും ചെയ്തു.
'മൈത്രേയന്‍’ എഴുതിയ “മനുഷ്യരറിയാന്‍” എന്ന പുസ്തകം പങ്കുവയ്ക്കുന്ന ചിന്തകള്‍
ഇന്നത്തെ മനുഷ്യ സമൂഹത്തിനു ചിന്തകള്‍ എങ്ങനെ വിപുലമാക്കം എന്നതും കാര്യങ്ങള്‍
എങ്ങനെ വസ്തുതയോടെ മനസ്സിലാക്കാനും അറിയാനും ശ്രമിക്കാം എന്നതിനും വഴിമരുന്നിടുന്ന
ഒരു ഉത്തമ പുസ്തകം ആയി കണക്കാക്കാം. സമൂഹനിര്‍മ്മിതി
എങ്ങനെയുണ്ടായി എന്നത് മുതല്‍ മനുഷ്യനിലെ വിശ്വാസ സംഹിതകളുടെ നൂലാമാലകള്‍ അവയുടെ
സങ്കീര്‍ണ്ണതകള്‍ക്ക് ഒരുക്കിയ സാഹചര്യങ്ങള്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ തുറന്ന
ചിന്തയ്ക്ക് വഴിമരുന്നിടുന്നുണ്ട് . ചിന്തിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്കുള്ള
പുസ്തകം എന്ന് പറയാം ഈ പുസ്തകം. മനുഷ്യന്‍ ആരാണ് , അവന്റെ സംസ്കാരം എങ്ങനെ രൂപം
കൊണ്ടത് , അവനിലെ രതി , സ്നേഹം , സാമൂഹ്യ ബന്ധം , സ്നേഹം , കുടുംബം , സ്വഭാവം ,
ഭക്ഷണം , പ്രണയം തുടങ്ങി ഓരോ മനുഷ്യനും കടന്നു പോകുന്ന ഓരോ ഘട്ടങ്ങളെയും കാര്യകാരണ സൂചികകളോടെ മൈത്രെയന്‍ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നുണ്ട് . കമ്യൂണിസത്തിന്റെ
കാഴ്ചപ്പാടുകളെയും ചിന്തകളെയും ,വൈരുദ്ധ്യാത്മക തത്വങ്ങളെയും ഒക്കെ വളരെ മനോഹരമായി
, നിശിതമായി തുറന്നു കാട്ടുന്ന ഒരു വായന കൂടിയാണ് ഇതെന്നതിനാല്‍ തികച്ചും കാലികമായ
ഒരു കാഴ്ചപ്പാടില്‍ വായിക്കപ്പെടേണ്ട പുസ്തകം ആണ് ഇത് . ഇതിന്റെ അവസാനം മൈത്രേയന്‍
തന്റെ ഭയം കൂടി പങ്കു വയ്ക്കുന്നുണ്ട് . ഇത് മൂലം തനിക്കു നേരിടാവുന്ന ഭീക്ഷണികള്‍
, നഷ്ടമാകാവുന്ന സൗഹൃദങ്ങള്‍ , സാമൂഹ്യ ഇടങ്ങളില്‍ സംഭവിക്കാവുന്ന ഒഴിവാക്കലുകള്‍
എന്നിവ മുന്‍കൂട്ടി കാണുന്നുണ്ട് എന്നും അതിനാല്‍ തന്നെയാണ് സ്വന്തം പേര്
ഉപയോഗിക്കാതിരിക്കാന്‍ ശ്രമിച്ചതും പക്ഷെ പ്രസാധകരുടെ ആവശ്യപ്രകാരം അത് വേണ്ടി
വന്നതും .
മനുഷ്യര്‍
എന്തെന്നും അവന്‍ അറിയാന്‍ ശ്രമിക്കുന്നതെന്തെന്നും വ്യക്തമായി
മനസ്സിലാക്കാനും അതിനെ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു തുറന്ന ചര്‍ച്ച
, പഠനം ചെയ്യുവാന്‍ ഉള്ള അവസരങ്ങള്‍ നല്‍കിക്കൊണ്ട് താനൊരു അവസാന വാക്കല്ല എന്ന
അടിക്കുറിപ്പോടെ അവതരിപ്പിക്കുന്ന ഈ പുസ്തകം മനുഷ്യര്‍ എല്ലാം തീർച്ചയായുംവായിച്ചിരിക്കേണ്ടതാണ് എന്ന അഭിപ്രായത്തോടെ ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
No comments:
Post a Comment