ഇല്ല നീയെന്നില്‍ നിന്നകലെയല്ലെങ്കിലും
ഇന്നു നിൻ നെഞ്ചിന്‍ താളമറിയുന്നു ഞാന്‍ .
ഇല്ല നാമന്യോന്യം അറിയില്ലയെങ്കിലും
ഇന്നിതു നിനക്കായ് തുടിക്കുന്നുവെന്‍ മനം .
കണ്ണുകള്‍ മെല്ലെ തുറന്നു നാം വയ്ക്കുകില്‍
കാണുവതെന്തു നാം പറയാത്ത സ്വപ്നങ്ങള്‍.
കണ്ടുമറയുന്ന കാഴ്ചകൾക്കപ്പുറം, വിരല്‍ -
കൊണ്ടുമുറിയുന്ന ജീവിതപ്പച്ചകള്‍ .
എണ്ണമറിയാത്ത പകലിരവ് താണ്ടി
എന്നുമെത്തുന്നൊരാ സൂര്യൻ പുലമ്പുന്നു
എന്നിലിനിയില്ലാ ഇന്ധനമൊട്ടുമേ നിന്റെ
ഏകാന്തയാത്രയ്ക്ക് തുണ പോന്നിടാന്‍ .
ഇന്നു നിൻ നെഞ്ചിന്‍ താളമറിയുന്നു ഞാന്‍ .
ഇല്ല നാമന്യോന്യം അറിയില്ലയെങ്കിലും
ഇന്നിതു നിനക്കായ് തുടിക്കുന്നുവെന്‍ മനം .
കണ്ണുകള്‍ മെല്ലെ തുറന്നു നാം വയ്ക്കുകില്‍
കാണുവതെന്തു നാം പറയാത്ത സ്വപ്നങ്ങള്‍.
കണ്ടുമറയുന്ന കാഴ്ചകൾക്കപ്പുറം, വിരല്‍ -
കൊണ്ടുമുറിയുന്ന ജീവിതപ്പച്ചകള്‍ .
എണ്ണമറിയാത്ത പകലിരവ് താണ്ടി
എന്നുമെത്തുന്നൊരാ സൂര്യൻ പുലമ്പുന്നു
എന്നിലിനിയില്ലാ ഇന്ധനമൊട്ടുമേ നിന്റെ
ഏകാന്തയാത്രയ്ക്ക് തുണ പോന്നിടാന്‍ .
കടലു പറയുന്നു തിരകളാൽ തഴുകി.
മതി നിന്റെ ഹൃദയമഞ്ഞുരുക്കിയതൊക്കെയും
ഇനി ഉറങ്ങീടുക മെല്ലെയെൻ മാറിലായ്
തഴുകിത്തലോടി ഞാൻ കൊണ്ടുപോകട്ടയോ.
കാറ്റ് പറയുന്നിക്കിളി വിരലുകൾ തൊട്ടിട്ട്
മതിയിനിയണയ്ക്കുക കനലുകളൊക്കെയും.
പോരുക കൊണ്ടുപോകാം ഞാനകലയാ
പോരുക കൊണ്ടുപോകാം ഞാനകലയാ
കുളിരു പെയ്യുന്നിരുട്ടിന്റെ താഴ്ൽ വരകളിൽ .
ഒന്നും പറയുവാൻ കാലമായില്ലെന്നോ?
ഒന്നിനും മനസ്സിന്നും പാകമായില്ലെന്നോ?
എന്താണ് ഞാനിന്നുമീയെന്റെ ജീവനെ
ഏകാന്തയാത്രയ്ക്കു വിട്ടിടുന്നിങ്ങനെ!
..... ബി.ജി.എൻ വർക്കല
No comments:
Post a Comment