Saturday, April 7, 2012

വാലായ്മപുരകള്‍



ശാപഗ്രസ്ഥമാമീ ചെറു കുടിലിലെന്‍
അഞ്ചു ദിനങ്ങളെ തളച്ചിടപ്പെടുമ്പോള്‍
ഇല്ലെനിക്കൊരു തുണ ഇരുളിലീ- 
കണ്ണ് ചിമ്മുന്ന താരകമല്ലാതെ..!

നോവ്‌  തിന്നുമെന്നടിവയറിന്‍
ചീളുകള്‍ വേദനപുഴയായോഴുകവേ.
ഉള്ളു കൊതിക്കുന്നുണ്ടൊരു തലോടലെന്‍
പ്രിയതമന്‍ തന്റെ കരതലങ്ങളാല്‍ .!

ചീവിടിന്‍ കാത് തുളയ്ക്കും ശബ്ദവും,
കൂമന്റെ കാലവരവിന്‍ മൂളലും പിന്നെ
നായകള്‍ തന്‍ ഓരിയും എന്റെ
ചേതനയെ ഭയത്തിന്‍ കയത്തില്‍ മുക്കുന്നു ...!

മൂക്ക് തുളയ്ക്കുമീ മുഷിഞ്ഞ ഗന്ധത്തിന്റെ
മനം മടുപ്പിക്കും ചത്ത പകലുകളും
ഈര്‍ച്ച  ആര്‍ക്കുന്ന കപ്പയും കഞ്ഞിയും
കൊന്നു തിന്നുന്നെന്റെ കുടലിനെയാകവേ .

ചോതിയെത്ര  മിടുക്കത്തിയാണവള്‍ ..!
എത്ര നാളായവളീ പുരകണ്ടിട്ടു .
കവലയിലെ മരുന്ന് കടയില്നിന്നവള്‍
പതിവായ്‌ കഴിക്കുന്നു "മാലാഡി" ഗുളികകള്‍

 പെറ്റിടേണ്ട തീണ്ടാരിയാകണ്ടാ
കെട്ടിയോന്റെ ദുര്‍മുഖം കാണണ്ട
കുട്ടികള്‍ക്ക് കഞ്ഞി വിളമ്പുവാന്‍
അപ്പുറമിപ്പുറം യാജിക്കേം വേണ്ട .

ഒന്നിവിടെന്നിറങ്ങട്ടെ ഞാനുമിനി -
തിന്നിടുന്നുണ്ടു ആജാതി ഗുളികകള്‍
ഒന്നുമറിയാതെ കുടിലിലുറങ്ങാമീ -
കദനങ്ങള്‍ താണ്ടാതെ പോയിടാം ...!
---------------ബി ജി എന്‍ --------------





2 comments:

  1. ഈണത്തില്‍ പാടാന്‍ പറ്റിയ കവിത

    ReplyDelete
    Replies
    1. aadivaasikal ee duritham thaandan vendi ipol maala d athikam kazhikkunnu enna oru survey report aanu ithinu aadhaaram . nandi vaayanakku

      Delete