ഹിമാദ്രി മുടിയില്‍ നറു വെണ്ണിലാവിന്‍
മുഖബിംബം പൊഴിയുന്ന രാവില്‍ ...
കരുണാര്‍ദ്രമേതോ നിറമിഴി പീലിയില്‍
മെല്ലെ ഒരു താരകം കണ്‍ തുറക്കുന്നു
ഒരു കുഞ്ഞു മുയലിന്‍ വിരിയും സ്മിതംപോല്‍
മമമോഹം പീലിവിടര്‍ത്തുന്നു ചുറ്റും
ശലഭമായ് ജന്മമെടുക്കുവാന്‍ മോഹിച്ചു
ഹൃദയങ്ങള്‍ താഴവര തേടുമ്പോള്‍
ഒരു കൊച്ചു കാറ്റായി മുടിയില്‍ തലോടും
നിശ്വാസമാണ് നിന്‍ പ്രണയം ...!
നുരയും പതയുമായി കളകളം പാടി
താഴ്വര തേടുമീ കുഞ്ഞരുവിയില്‍
വെള്ളരംകല്ലിന്‍ കൊഞ്ചലുമായി
നിന്‍ പാദസരം കിലുങ്ങുന്നു ചെമ്മേ ...
ഒരു മാത്ര എനിക്കായി പാടുക പൈങ്കിളി
നാം പങ്കുവച്ച പ്രണയഗീതം ..!
അതുകേട്ട് പിടയുമീ ഹൃദയത്തിന്‍ കമ്പനം
പരല്‍മീന്‍ പോലെ ഒഴുകട്ടെ ...!
--------------------ബി ജി എന്‍ ----------
മുഖബിംബം പൊഴിയുന്ന രാവില്‍ ...
കരുണാര്‍ദ്രമേതോ നിറമിഴി പീലിയില്‍
മെല്ലെ ഒരു താരകം കണ്‍ തുറക്കുന്നു
ഒരു കുഞ്ഞു മുയലിന്‍ വിരിയും സ്മിതംപോല്‍
മമമോഹം പീലിവിടര്‍ത്തുന്നു ചുറ്റും
ശലഭമായ് ജന്മമെടുക്കുവാന്‍ മോഹിച്ചു
ഹൃദയങ്ങള്‍ താഴവര തേടുമ്പോള്‍
ഒരു കൊച്ചു കാറ്റായി മുടിയില്‍ തലോടും
നിശ്വാസമാണ് നിന്‍ പ്രണയം ...!
നുരയും പതയുമായി കളകളം പാടി
താഴ്വര തേടുമീ കുഞ്ഞരുവിയില്‍
വെള്ളരംകല്ലിന്‍ കൊഞ്ചലുമായി
നിന്‍ പാദസരം കിലുങ്ങുന്നു ചെമ്മേ ...
ഒരു മാത്ര എനിക്കായി പാടുക പൈങ്കിളി
നാം പങ്കുവച്ച പ്രണയഗീതം ..!
അതുകേട്ട് പിടയുമീ ഹൃദയത്തിന്‍ കമ്പനം
പരല്‍മീന്‍ പോലെ ഒഴുകട്ടെ ...!
--------------------ബി ജി എന്‍ ----------
No comments:
Post a Comment