കല്‍വിളക്കിന്‍റെ എണ്ണകറുപ്പില്‍ നിന്‍
കണ്മിഴികലുടെ ചന്തം നിറയുമ്പോള്‍ ...!
അരുളി പൂവ് ചിതറിയ പോലെ നിന്‍
കവിളുകള്‍ വിളറി മങ്ങുന്നുവല്ലോ...
ചന്ദനം ഉണങ്ങാത്ത നിന്റെ നെറ്റിതടത്തില്‍
ഒരു ചുംബനം കൊതിക്കുന്ന മന്ത്രണം..!
എന്റെ രസനയില്‍ നീ കോവിലില്‍
പൂജിച്ചു പൂട്ടി വച്ച ദേവി ആകുന്നു .
നിറഞ്ഞ നിന്റെ ചികുരഭാരം കവിഞ്ഞ
നിന്‍ നിതംബ ഭംഗിയും
ഉയര്‍ന്ന നിന്‍ മാറിന്റെ നടുവിലായ്
ഇടതിങ്ങും പുഷ്പഹാരങ്ങളും
ഒതുങ്ങിയ അരക്കെട്ടില്‍ പുളഞ്ഞു ചുറ്റി
നാഭി കുഴിയില്‍ തല താഴ്ക്കും ഒട്യാനവും
പ്രിയേ നിന്‍ വിശുദ്ധി ഞാനളക്കുന്നില്ല..!
കുശിനിപ്പുരയോ കാവല്‍പുരയോ
നിന്റെ സുഗന്ധം നുകരാന്‍
അരികില്‍ ഉള്ളതെന്തായാലും
എനിക്ക് നിന്നെ വേണം
ഒരു പുഷ്പാര്‍ച്ചന കഴിച്ചീടാന്‍ ...!
കറുത്ത പുക വന്നു കണ്ണുകള്‍ മൂടുമ്പോള്‍
കരയണമോ നാം ചിരിക്കണമോ ?
=============ബി ജി എന്‍
കണ്മിഴികലുടെ ചന്തം നിറയുമ്പോള്‍ ...!
അരുളി പൂവ് ചിതറിയ പോലെ നിന്‍
കവിളുകള്‍ വിളറി മങ്ങുന്നുവല്ലോ...
ചന്ദനം ഉണങ്ങാത്ത നിന്റെ നെറ്റിതടത്തില്‍
ഒരു ചുംബനം കൊതിക്കുന്ന മന്ത്രണം..!
എന്റെ രസനയില്‍ നീ കോവിലില്‍
പൂജിച്ചു പൂട്ടി വച്ച ദേവി ആകുന്നു .
നിറഞ്ഞ നിന്റെ ചികുരഭാരം കവിഞ്ഞ
നിന്‍ നിതംബ ഭംഗിയും
ഉയര്‍ന്ന നിന്‍ മാറിന്റെ നടുവിലായ്
ഇടതിങ്ങും പുഷ്പഹാരങ്ങളും
ഒതുങ്ങിയ അരക്കെട്ടില്‍ പുളഞ്ഞു ചുറ്റി
നാഭി കുഴിയില്‍ തല താഴ്ക്കും ഒട്യാനവും
പ്രിയേ നിന്‍ വിശുദ്ധി ഞാനളക്കുന്നില്ല..!
കുശിനിപ്പുരയോ കാവല്‍പുരയോ
നിന്റെ സുഗന്ധം നുകരാന്‍
അരികില്‍ ഉള്ളതെന്തായാലും
എനിക്ക് നിന്നെ വേണം
ഒരു പുഷ്പാര്‍ച്ചന കഴിച്ചീടാന്‍ ...!
കറുത്ത പുക വന്നു കണ്ണുകള്‍ മൂടുമ്പോള്‍
കരയണമോ നാം ചിരിക്കണമോ ?
=============ബി ജി എന്‍
No comments:
Post a Comment