Monday, April 23, 2012

എന്റെ ആദ്യ പെണ്ണ് കാണല്‍

 പെണ്ണു കാണാൻ പോകാൻ തയ്യാറായി നല്ല സുന്ദരകുട്ടപ്പനായി ഒരുങ്ങി ഇറങ്ങുമ്പൊൾ മനസ്സിൽ എന്തൊക്കെയൊ സന്തോഷം... പറഞ്ഞറിയിക്കാൻ വയ്യ.ഒന്നു തുള്ളിച്ചാടാൻ മോഹം. ഞാനും പെണ്ണു കെട്ടാൻ പോകുന്നു.
ബ്രോക്കർ പറഞ്ഞ സമയം ആയിട്ടും കാണുന്നില്ലല്ലൊ.. കവലയിൽ നിന്നു നിന്നു വിയർത്തു. എന്റെ പൗഡർ അത്രയും വിയർപ്പു കൊണ്ടുപോകുമല്ലോ.... അവിടെ വിയർത്തു ചെന്നാൽ നാറും. ശല്യം അയ്യാളിതു എവിടെ പോയിരിക്കുക ആണു.
വിവാഹം എന്നതു ഒരു സങ്കല്പം ആണു. രണ്ട് മനസ്സുകൾ ഇക്ഷ്ടപ്പെട്ട് നടക്കുന്ന ഒരു സംഭവം. എന്റെ സ്വപ്നങ്ങളിൽ ഉള്ള പെൺകുട്ടി പോലെ ആകുമൊ ഇന്നു കാണാൻ പോകുന്ന പെണ്ണ്..? അറിയില്ല. ഫോട്ടൊ ആ ക്ണാപ്പൻ തന്നില്ല.ഒറ്റ മോൾ ആണത്രെ. അച്ചൻ ഗൾഫ് , പെണ്ണ് ഡിഗ്രിക്കു പടിക്കുന്നു . സുന്ദരി ആണു, നല്ല വീടും ചുറ്റ്പാടും, എല്ലാം കൊണ്ടും നല്ല ബന്ധം ആകും ഒത്തു വന്നാൽ. ബ്രോക്കറുടെ വാചകമടിയിൽ വീണു സ്വപ്നം നെയ്യാൻ തുടങ്ങിയിട്ടു ഒരു ആഴ്ച ആകുന്നു. ഇന്നാണു അയാൾക്കു സമയം കിട്ടിയതു. എന്തായാലും കണ്ട് കളയാം എന്നു മനസ്സിൽ ഉറപ്പിച്ചു.
വെളുത്ത മെലിഞ്ഞ നിറയെ മുടി ഒക്കെ ഉള്ള ഒരു സുന്ദരിക്കുട്ടി..! എന്റെ അത്ര പൊക്കം കുറച്ചു കുറഞ്ഞാലും കുഴപ്പമില്ല. മെലിഞ്ഞ എന്നുവച്ചു ഒണക്ക കമ്പു ആകരുത്. വേണ്ടതെല്ലാം അധികമാകാതെ എന്നാൽ കുറയാതെ ഉണ്ടാകണം.മനസ്സു തുടിക്കുക ആണു ഒന്നു കാണാൻ. ഈ കുട്ടി എങ്ങനെ ആകുമൊ എന്തൊ ?
ഒടുക്കം ബ്രോക്കർ എത്തി . വെളുക്കെ ഒരു ചിരിയുമായ് എനിക്കാണെൽ അയാളെ തല്ലി കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടു എന്നാലും ചിരി വരുത്തി ചോദിച്ചു. എന്താ ചേട്ടാ വണ്ടി കിട്ടിയില്ലെ? എന്തു പറയാനാ ഒരു അത്യാവശ്യം വന്നു മറ്റൊരിടത്തു കുടുങ്ങി പോയി. വാ നമുക്കു പെട്ടെന്നു പോകാം ഒരു ഓട്ടൊ വിളി. കവലയിൽ ഉണ്ടായിരുന്ന ഓട്ടോ വിളീച്ചു നമ്മൾ പുറപ്പെട്ടു. ശാർക്കര ക്ഷേത്രത്തിനു അടുത്താണു. ചിറയിൻ കീഴ് റയിൽവേ സ്റ്റേഷനു അടുത്തു തന്നെ. ഓട്ടൊക്കാരനു പണം കൊടുത്ത് അവിടെ നിന്നും പാളം മുറിച്ചു കടന്നു അപ്പുറമെത്തി. കുറച്ച് ഇടവഴി നടന്നു ഒരു ചെറിയ വലിയ ഭംഗിയുള്ള വീട്ടിൽ എത്തി. മനസ്സു പതറിത്തുടങ്ങി. ഹ്രിദയം ഇപ്പൊ പുറത്തു തെറിച്ചു വീഴും എന്ന മട്ടിൽ ഇടിക്കുന്നു. ബ്രോക്കർ ബെല്ലടിച്ചു. ഉദ്യെഗത്തിന്റെ നിമിഷങ്ങൾക്കു ഒടുവിൽ ആരൊ കതകു തുറന്നു. ഒരു സുന്ദരിയായ സ്ത്രീ...!
ആ നിങ്ങളെ കാത്തിരിക്കുവായിരുന്നു വരിൻ അകത്തെക്കു. എന്നു ചിരിയൊടെ അവർ ക്ഷണിച്ചു. അകത്തു നല്ല ഭംഗിയുള്ള ചെറിയ ഹാൾ. അവിടെ കണ്ട കസേരയിൽ ഒന്നിൽ ഞാൻ ഇരുപ്പു ഉറപ്പിച്ചു. എന്നെ ആസകലം നോക്കിയശേഷം ആ സ്ത്രീ ബ്രോക്കറൊടു ചോദിച്ചു. നിങ്ങൾ മോളെ കണ്ടിട്ടുള്ളതല്ലെ? അതെലൊ എന്നു മറുപടി. ഈ പയ്യൻ വളരെ മെലിഞ്ഞ ഒരു കുട്ടി പ്രക്രതം ആണല്ലൊ.. മോൾക്കു സാമാന്യം വണ്ണം ഉള്ളതല്ലെ..ഇവരു തമ്മിൽ ചേരുകയില്ലല്ലൊ. ഞാൻ ആകെ പകച്ചു പോയി. പെട്ടെന്നു ഉയരത്തിൽ നിന്നും താഴെ വീണ അനുഭവം. ഞാൻ ബ്രോക്കറെ നോക്കി അയാൾ ഒരു വെളുക്കച്ചിരി ചിരിച്ചു. എന്തായാലും വന്നതല്ലെ എന്തെലും കുടിക്കാൻ എടുക്കാം . അവർ അകത്തെക്കു പോയി.
എനിക്കു ആകെ വിറഞ്ഞു കയറി. ഞാൻ പറഞ്ഞു എനിക്കു കാണുകയും വേണ്ട ഒന്നും കുടിക്കുകയും വേണ്ടാ.. വരൂ നമുക്കു പോകാം .
ദേഷ്യവും സങ്കടവും കൊണ്ട് എന്റെ വാക്കുകൾ ഇടറി. ഞാൻ എഴുന്നേറ്റ് പുറത്തെക്കു നടന്നു. മനസ്സിൽ നിറയെ ശൂന്ന്യത. ഒരു കള്ളുകുടിയനെ പ്പോലെ ഞാൻ നടന്നു പൊയ്ക്കൊണ്ടെ ഇരുന്നു. പുറകെ ബ്രോക്കർ എന്തൊക്കെയൊ പറഞ്ഞു വരുന്നുണ്ടായിരുന്നു. ഞാൻ റയിൽ വേ സ്റ്റേഷനു അടുത്തെത്തി അപ്പോളേക്കും. പുറകെ വന്ന ബ്രോക്കറെ ഒന്നും പറയാൻ അനുവദിക്കാതെ പോക്കറ്റിൽ നിന്നും നൂറു രൂപാ എടുത്തു കൊടുത്തു ഞാൻ പറഞ്ഞു ഇനി മേലാൽ എനിക്ക് പെണ്ണും തിരക്കി താൻ ആ വഴി വന്നു പോകരുതു. അയാൾ പറയുന്നതു കേൾ ക്കാൻ നിൽക്കാതെ ഞാൻ നേരെ വർക്കല മൈതാനത്തെക്കു പൊയി ബാബുജിയിൽ കയറി ഒരു തണുത്ത ബിയർ അടിച്ചു വീട്ടിലെക്ക് പോയി. മനസ്സു അപ്പൊഴും തണുത്തിരുന്നില്ല......

No comments:

Post a Comment