Monday, April 2, 2012

നീ എവിടെ ?

യാത്ര പറഞ്ഞു നീ പോയതിരുട്ടിന്റെ
മാത്രയളക്കുവാനായിരുന്നൊ?
പേർത്ത വിഷാദ പെരുമഴയിലെന്നെയീ-
കാട്ടിലൊറ്റയ്ക്കിരുത്തിയെൻ പ്രിയേ ....!

വർഷങ്ങൾ പെയ്തൊഴിയും മനസ്സിന്റെ
ഊഷരഭൂവിൻ താഴ്വരകളിൽ
കാറ്റു വീശുമ്പൊൾ പനിക്കും തലച്ചോറിൻ
ചോരയിറ്റിക്കുന്ന കനവാണു നീ.

നിന്റെ മനസ്സാകും ചിറകേറിയെത്രയൊ-
അഗ്നിവിപിനങ്ങൾ താണ്ടി ഞാൻ
ഇന്നു പകച്ചുപോം രാവിൻ നടുവിലെൻ
കർണ്ണികാരങ്ങൾ നിശ്ശബ്ദമായ്

വർണ്ണവിരാജികൾ പൂത്തുലഞ്ഞാടുന്ന
വ്രിന്ദാവനങ്ങളിൽ നമ്മളന്നു -
കണ്ണ് പൊത്തിക്കളിച്ചോരാ സുന്ദര യാമങ്ങള്‍
കണ്മുന്നില്‍ വന്നു മറയുന്നു .
--------------------ബി ജി എന്‍ ------------

 

No comments:

Post a Comment