Saturday, April 21, 2012

ദിവാസ്വപ്നം

എന്റെ സ്വപ്നങ്ങളില്‍ ഒരു രാജകുമാരി ഉണ്ട് .
എന്റെ പകലുകളെ ദീപ്തമാക്കുന്നവള്‍ ,
എന്റെ രാവുകളില്‍ സംഗീതമായി പൊഴിയുന്നവള്‍ ,
എന്റെ  മിഴികളെ സൌന്ദര്യ ലഹരിയില്‍ മുക്കുന്നവള്‍ .

ഞാന്‍ കരയുമ്പോള്‍ അവള്‍കൂടെ കരയുകയും
ഞാന്‍ ചിരിക്കുമ്പോള്‍ കൂടെ ചിരിക്കുകയും
ഞാന്‍ തഴുകുമ്പോള്‍ ഒരു മുയലിനെ പോലെയും
ഞാന്‍ പുണരുമ്പോള്‍ മുല്ലവള്ളിയായും ഒരുവള്‍ ..!

എനിക്ക് സ്നേഹിക്കാന്‍ ഒരു പുല്കൊടിയായും
എനിക്ക് രമിക്കാന്‍ ഒരു ഗണികയായും
എനിക്ക് പിണങ്ങാന്‍ ഒരു കളികൂട്ടുകാരിയായും
എനിക്ക് എന്‍റെതെന്നു പറയാന്‍ ഒരു പെണ്ണു...!

അവള്‍ ആരാണെന്ന് ഞാന്‍ അറിയുന്നില്ല
അവള്‍ എന്താണെന്ന്ഞാന്‍ തിരയുന്നില്ല
അവള്‍ എന്നെ സ്നേഹിക്കുന്നോ എന്നെനികറിയില്ല
അവള്‍ എന്നെ അറിയുമോ എന്നും ...!
------------------------------------------ബി ജി എന്‍ 



No comments:

Post a Comment