Friday, April 6, 2012

വലകെട്ടിയ ജീവിതം

ഇരകള്‍ കൊതിക്കുന്ന വല 
ഒരു കടലോളം വലിപ്പത്തില്‍ ,
ആകാശത്തിന്റെ അനന്തയോളം
വിടര്‍ത്തിയ ചിറകുമായ് മുന്നില്‍

അറിവിന്റെ പാരാവാരം ..!
അകം പുറം തിരിച്ചു പഠിക്കാം ..
നിറങ്ങള്‍ അറിഞ്ഞു നോക്കാം 
വിധങ്ങള്‍ അറിഞ്ഞു ചെയ്യാം ..!

സൌഹൃദത്തിന്റെ വെള്ളാരം കല്ലുകള്‍
ഒഴുകി ഒളിച്ചു വരികയാണ് 
ഭൂഖണ്ഡങ്ങള്‍ താണ്ടി
സമുദ്രങ്ങള്‍ നീന്തി അരികിലേക്ക് .

എഴുത്ത് കളരികള്‍ നിശംബ്ദം
എഴുതിയും , മായ്ച്ചും , കടമെടുത്തും
പണ്ഡിത പാമാരനമാര്‍ അരങ്ങില്‍
ഉടവാളില്ലാതെ അങ്കം വെട്ടുന്നു ..

അപരിചിതരുടെ ചെലകലഴിയുന്നു
അരണ്ട മുറി വെളിച്ചത്തില്‍  ..!
എല്‍ സി ടിയില്‍ വീണു പതയുന്നു
പൌരുഷത്തിന്റെ പരാഗരേണുക്കള്‍   ...!

അടിവസ്ത്രമണിയാന്‍ മറന്നുപോം 
പെണ്ണിന്റെ അഴകളവുകള്‍ കണ്ടു തീരവേ
ഒരു മുഴം കയറിലും , ഒരു കുപ്പി വിഷത്തിലും
നുരപതയാകുന്ന ജീവിതം ചിതറുന്നു ...!

ദൂരമളക്കാനും , ദൂരമറിയാനും 
നിന്നെ അറിയാനും , എന്നെ മറയ്ക്കാനും  
വല  നെയ്തു കാത്തിരിക്കും എട്ടുകാലികള്‍
ഒടുങ്ങാത്ത പശിയുമായൊരു മോണിട്ടറിനപ്പുറം..
----------------------ബി ജി എന്‍ -------------------------

 
   
           

No comments:

Post a Comment