Thursday, April 12, 2012

മനുഷ്യ മൃഗം

 
ഉരുവായ്‌ നീയെന്നുദര-
ത്തിലൊരുനാളില്‍
ഒരു പാട് കാലത്തിന്‍
മോഹത്തിനൊടുവിലായി 
ഇരുളും വെളിച്ചവും 
വേനലും മഴയുമായ്‌
മാസങ്ങള്‍ ഞാനെണ്ണി
നിന്‍വരവ് കാക്കവേ ..!
എത്ര കിനാവുകള്‍
എന്തെന്തു മോഹങ്ങള്‍
കുഞ്ഞുടുപ്പുകള്‍, കൊച്ചു 
കളിക്കോപ്പുകള്‍ ..!
താരാട്ട് പാടിയുറക്കാന്‍
തുണിതൊട്ടിലും വലയും 
പിന്നെ കണ്ണെഴുതാന്‍ 
കരിമഷിയും കരിവളയും .
വേദനതന്‍ തീമലക്കൊടു-
വിലൊരു കള്ളാ ചിരിയുമായ്‌
എന്‍  ചാരത് കണ്ചിമ്മി 
നീ കാല്‍ കുടഞ്ഞു കിടക്കവേ
എന്റെ  മുലകള്‍ ച്ചുരക്കുന്നു.
പെണ്ണായ് പിറന്ന തെറ്റില്‍
നിന്റെ  ചങ്കിലമരുന്ന
കാട്ടാള പാദങ്ങള്‍ നോവുന്ന
വേദനയാല്‍  ചങ്ക് പൊട്ടി 
നീ പോകുമ്പോള്‍ എന്നോമലേ
ച്ചുരക്കുമീ മാറ് വലിച്ചു കുടിക്കുമീ
മൃഗത്തിന്‍ ജീവനാഡി ഞാന്‍
കടിച്ചു  മുറിക്കട്ടെ നിനക്കായ്‌ ...
==========ബി ജി എന്‍ ============






No comments:

Post a Comment