Saturday, April 21, 2012

അവതാരിക


==================
സ്വന്തം ജീവരക്തം ഊറ്റി എടുത്തു എഴുതിയ കവിത സമാഹാരവും ആയാണ് സാഹിത്യത്തിന്റെ ഉന്നത ശ്രേണിയില്‍ വിരാജിക്കുന്നു എന്ന ശീര്‍ഷകം ഉള്ള ആ മഹാകവിയെ കാണാന്‍ എത്തിയത് .
ഉള്ളിലെ ഭയഭക്തി ബഹുമാനങ്ങള്‍ ചുരുട്ടി പിടിച്ചു ഓച്ഛാനിച്ചു കുനിഞ്ഞു നിന്ന് ആവശ്യം അറിയിച്ചു .
ഒരു അവതാരിക എഴുതി തരണം അവിടുന്ന് ത്രിക്കയ്യാല്‍ .
നെഞ്ചിലെ ചെളിക്കട്ട ഉരുട്ടി മണപ്പിച്ചു അദ്ദേഹം കല്‍പ്പിച്ചു .നമുക്കിപ്പോ സമയം അധികം ഇല്ല ഒഴിവായിട്ടു . എഴുത്തും പിന്നെ സമ്മേളനങ്ങളും ഒക്കെ ജാസ്തി ആണെ .
കഴിഞ്ഞ ഒരു വര്‍ഷമായ്‌ അവിടത്തെ ഒരു പരിപാടിയും ജനം കണ്ടില്ലല്ലോ എന്ന് മനസ്സില്‍ സംശയം പറഞ്ഞു ഒന്ന് കൂടി താണുവീണു.
ഒഴിവു കഴിവ് പറയരുത് . അങ്ങയുടെ കവിതകള്‍ വായിച്ചു ആണ് ഞാന്‍ വളര്‍ന്നത്‌ എനിക്ക് വലിയ ഇഷ്ടം ആണ് . എന്റെ മാനസ ഗുരു ആകുന്നു അവിടുന്ന് .
ഒന്നിളകി ഇരുന്നു മഹാകവി. ഇതു തന്നെ അവസരം . കയ്യില്‍ കരുതിയിരുന്ന കനമുള്ള ദക്ഷിണ വച്ച് കാല്‍ തൊട്ടു വന്ദിച്ചു കവിത കേട്ട് കൈ മാറി .
ഒന്ന് ഓടിച്ചു വായിക്കുന്നതായി കാണിച്ചു മാറ്റി വച്ച്. സമയം കിട്ടും പോലെ നോക്കി വേണ്ടത് ചെയ്യാം എന്ന് അരുളപ്പാട് ഉണ്ടായി.
ഒരു ലോകം കീഴടക്കിയ സന്തോഷത്താല്‍ അയാള്‍ മടങ്ങി .
ഋതുക്കള്‍ ഒരുപാട് മാറി. വേനലും മഴയും തണുപ്പും കൊണ്ട് അയാളുടെ മനസ്സ് ചെതുമ്പലിച്ചു. പടി വാതില്‍ക്കല്‍ വന്നു തല കാണിച്ചും വരുമ്പോ വരുമ്പോ കാണിക്ക വച്ചും ഒടുവില്‍ ഒരു നാള്‍ അയാള്‍ക്ക് അനുമതി കിട്ടി മുഖദാവില്‍ കാണാന്‍ .
മുന്നിലേക്ക്‌  ഒരു അധമ വസ്തു ഇടും പോലെ അയാളുടെ കവിതകളുടെ കേട്ട് ഇട്ടശേഷം ഒരു പ്രസംഗം തന്നെ മഹാകവി നടത്തി.
എന്താഹെ ഇത്
കവിത ഇങ്ങനെ ആണോ എഴുതുന്നത്‌ ? ഇതില്‍ എവിടെ ആണ് പ്രാസം , വൃതം, അലങ്കാരം,  എന്തിനു അര്‍ഥം പോലും ഇല്ലാത്ത കുറെ പൊട്ട വരികള്‍ . ആധുനിക കവിത പോലും ഇതിലും മനോഹരം ആണല്ലോ . താന്‍ കവിത വായിച്ചിട്ടുണ്ടോ ? ആദ്യം കവിതകള്‍ വായിച്ചു പടിക്കു .
"അങ്കണതൈമാവിന്‍ നിന്നാദ്യത്തെ പഴം വീഴ്കെ ."... എന്നാ വരികള്‍ താന്‍ വായിച്ചിട്ടുണ്ടോ അത് പോലൊന്ന് ഇതില്‍ തനിക് കാണിക്കാമോ ?
അത് പോട്ടെ "ഹാ പുഷ്പമേ "എന്നാ കവിത വായിച്ച്ട്ടുണ്ടോ അതിലെ ഒരു വരി പോലെ ഒന്നെഴുതാന്‍ പാറ്റുമോ തനിക്ക് ?
അല്ലെങ്കില്‍ വേണ്ട" ഒറ്റ പത്തിയോടായിരുഅമുടലുകള്‍ ച്ചുട്ടുപിനഞ്ഞൊരു മണി നാഗം" എന്നാ പോലെ ഒന്ന് ഇതില്‍ ഉണ്ടോ ?
ഇതിലെന്ത കാണിച്ചു വച്ചിരിക്കുന്നെ ...
"വിരല്‍ മുറിച്ചിലയില്‍
വച്ചു ഞാന്‍ അധമ വംശതിന്‍
വേരുകള്‍ തിരയവേ  ".... എന്താ ഇത് ഇങ്ങനെ ആണോ കവിത എഴുതുന്നത്‌ ? വേറൊരിടത്ത്‌ കണ്ടില്ലേ ..
"കാറ്റൊന്നടിച്ചാല്‍ ചിതരിവീഴുന്നോരീ
 കരിയില പോലൊരു കുടിലില്‍ ഞാന്‍ "... ഇതൊക്കെ കവിത ആണോ ..
എന്നെ കൊണ്ട് പറ്റില്ല ഇതിനൊക്കെ അവതാരിക എഴുതുവാന്‍ . നാളെ എന്നെ ആകും വായനക്കാര്‍ പഴിക്കുക .
ഇടിവെട്ടി മഴ പെയ്തു തോര്‍ന്ന പോലെ ഒരു അവസ്ഥ
കുറച്ചു നേരം അയാള്‍ നിച്ഛലം നിന്ന് പിന്നെ ആ കവിതാ ഭാരം എടുത്തു നെഞ്ചോടു ചേര്‍ത്ത് പിടിച്ചിട്ടു മഹാ കവിയുടെ മുഖത്ത് നോക്കി നെഞ്ചു വിരിച്ചു നിന്ന് ഒരു കേട്ട് ഭരണി പാട്ട് അങ്ങ് പാടി .
പിന്നെ തല ഉയര്‍ത്തി പുറത്തേക്ക് നടന്നു . മഞ്ഞളിച്ച മഹാകവിയുടെ കണ്ണുകള്‍ അപ്പോള്‍ ചുറ്റും ആരെങ്കിലും ഉണ്ടോ എന്ന് തിരയുക ആയിരുന്നു ...
============================ശുഭം ==============================ബി ജി എന്‍

No comments:

Post a Comment