Wednesday, April 25, 2012

ഭ്രാന്തന്‍ നായ


കാലം വെറി പിടിച്ച ഒരു നായ
നീണ്ട നാവു പുറത്തിട്ടു
ചുവന്ന കണ്ണുകളുമായി
നുരയിട്ടു പാഞ്ഞു വരുന്ന
ഒരു ഭ്രാന്തന്‍ നായ ....!

അനുസരണയുള്ളവനെ പോലെ
വാല് താഴ്ത്തി
ദിക്കുകള്‍ അറിയാത്തവനെ പോല്‍
ഓടി നടക്കുന്ന ഭ്രാന്തന്‍ നായ്‌

തനിക്ക് മുന്നില്‍ വരുന്നവരെ
മുഖം നോക്കാതെ
കടിച്ചു കുടഞ്ഞു കൊണ്ട് പായുന്ന
ഒരു ഭ്രാന്തന്‍ നായ

ഭ്രാന്ത് പിടിക്കാത്ത ജനം
കല്ലും കുറുവടിയും തോക്കുമായി
പിന്നാലെ കൂവി പായുന്നു
ഭ്രാന്തന്‍ നായ വരുന്നേ
 ഇവിടെ ആരാണ് ഭ്രാന്തന്‍ ?
----------------ബി ജി എന്‍ ---------

No comments:

Post a Comment