Sunday, April 8, 2012

തിരശ്ചീനം

ചൂണ്ട കൊളുത്തില്‍
ഇര കോര്‍ത്തിരിക്കുന്നോരാള്‍
മറ്റൊരിരയെ കാത്തു .
ഇവിടെ ഇരയാര് ?
കുതിച്ചു പായും മാനിനും
കുലച്ചു നില്‍ക്കുന്ന വില്ലിനും
ഇടയിലെ  സമയ ദൂരം
അതിനെ ജീവിതമെന്ന് വിളിക്കാം .
കാറ്റില്‍ പടരുന്ന അഗ്നി
അത് രോഗമെന്കില്‍
ഇവിടെ രോഗിയാര് ?
എന്റെ നേത്രങ്ങള്‍ക്കും
നിന്റെ നഗ്നതക്കും ഇടയില്‍
ഊര്‍ന്നു വീഴുന്ന
ഉടയാടയാണ് നാണം ..!
നിന്റെ മുലച്ചുണ്ടിലും
മിഴിചെപ്പിലും
നുരയുന്ന  അമ്മിഞ്ഞ
അതാണ്‌ മാതൃത്വം .
എന്റെ ചിതയില്‍
വീണു കരിയുന്ന
നിന്റെ അശ്രുക്കള്‍ ആണ്
നിനകെന്നോടുള്ള സ്നേഹം ...!
ഇവിടെ  ബാക്കിയാകുന്ന
ചോദ്യങ്ങള്‍  ഇവയാണ്
ഞാന്‍  ആരാണ് നിനക്ക്
അതൊരു നീണ്ടമൌനമാകുംപോള്‍
ഞാനറിയുന്നു
നീ പറയാതെ പറഞ്ഞത്
നീ പറയാതെ പോയത് ....
------------ബി ജി എന്‍ -----------

No comments:

Post a Comment