നിലാവിന്റെ തണുപ്പിലേക്ക്
ഒരു ചാല് കീറി വരണ്ട മേഘം.
കാറ്റുപോലും കറുത്ത പോയ രാവ്
ഇത് നിന്റെ മൌനം പോലെ ..!
ഒരു നേര്‍ രേഖ പോലെ നാം
എന്റെ ജന്മത്തിന്റെ ചിറകിലും ...!
അക്ഷരങ്ങളില്‍ തീ പടരുമ്പോള്‍
വാക്കുകള്‍ ഇടനെഞ്ചിന്‍ നെരിപ്പോട്
പുഞ്ചിരിക്കാന്‍ നിനക്കാകുന്നത് മാത്രം
എന്റെ പാദരക്ഷ മറക്കുവാന്‍ തുണ ..!
വിരല്പാടിന്നപ്പുറം നീ ഉണ്ടായിരുന്നു
ഒരു നെടുവീര്‍പ്പ് പോലെ നീ മറയുന്നു.
നിന്റെ മുടിക്കെട്ടിലെ ഈര്‍പ്പം വീണെ -
ന്റെ മുഖമിപ്പോഴും തണുക്കുന്നു ..!
മഴ നിന്റെ ജാലകത്തിന്നരുകില്‍ ഒരു -
സാന്ത്വനത്തിന്റെ നൂല്പ്പാളി ആകുമ്പോള്‍
അതില്‍ പടരുന്ന ലവണാംശം എന്റെ -
കണ്ണീരാണെന്നു നീ അറിയാതിരിക്കട്ടെ...!
സഹനത്തിന്റെ സംഹാരമായി തലയോട്ടി -
പൊളിയുന്ന വേദനയുടെ മധുരമാകുമ്പോള്‍
നിന്റെ വേര്‍പാടിനോളം ഒന്നുമില്ലന്നറിവ്
ചിരിയായ് ചൊടിയില്‍ വിരിയുന്നു ...!
നനയുന്ന ഈ പുതു മണ്ണില്‍ വീഴുന്ന മഴ-
നൂലുകള്‍ നിന്റെ കപോലങ്ങളെ തഴുകി
ഈ ശവപേടകത്തിനുള്ളിലെയിരുളില്‍
എന്റെ ചുണ്ടുകള്‍ തേടുന്നത് എന്തിനാകും ..?
=================ബി ജി എന്‍ =======
ഒരു ചാല് കീറി വരണ്ട മേഘം.
കാറ്റുപോലും കറുത്ത പോയ രാവ്
ഇത് നിന്റെ മൌനം പോലെ ..!
ഒരു നേര്‍ രേഖ പോലെ നാം
രണ്ടു ബിന്ദുവിലേക്കുള്ള പ്രയാണം
നിന്റെ യാത്രയുടെ ഒഴുക്ക്എന്റെ ജന്മത്തിന്റെ ചിറകിലും ...!
അക്ഷരങ്ങളില്‍ തീ പടരുമ്പോള്‍
വാക്കുകള്‍ ഇടനെഞ്ചിന്‍ നെരിപ്പോട്
പുഞ്ചിരിക്കാന്‍ നിനക്കാകുന്നത് മാത്രം
എന്റെ പാദരക്ഷ മറക്കുവാന്‍ തുണ ..!
വിരല്പാടിന്നപ്പുറം നീ ഉണ്ടായിരുന്നു
ഒരു നെടുവീര്‍പ്പ് പോലെ നീ മറയുന്നു.
നിന്റെ മുടിക്കെട്ടിലെ ഈര്‍പ്പം വീണെ -
ന്റെ മുഖമിപ്പോഴും തണുക്കുന്നു ..!
മഴ നിന്റെ ജാലകത്തിന്നരുകില്‍ ഒരു -
സാന്ത്വനത്തിന്റെ നൂല്പ്പാളി ആകുമ്പോള്‍
അതില്‍ പടരുന്ന ലവണാംശം എന്റെ -
കണ്ണീരാണെന്നു നീ അറിയാതിരിക്കട്ടെ...!
സഹനത്തിന്റെ സംഹാരമായി തലയോട്ടി -
പൊളിയുന്ന വേദനയുടെ മധുരമാകുമ്പോള്‍
നിന്റെ വേര്‍പാടിനോളം ഒന്നുമില്ലന്നറിവ്
ചിരിയായ് ചൊടിയില്‍ വിരിയുന്നു ...!
നനയുന്ന ഈ പുതു മണ്ണില്‍ വീഴുന്ന മഴ-
നൂലുകള്‍ നിന്റെ കപോലങ്ങളെ തഴുകി
ഈ ശവപേടകത്തിനുള്ളിലെയിരുളില്‍
എന്റെ ചുണ്ടുകള്‍ തേടുന്നത് എന്തിനാകും ..?
=================ബി ജി എന്‍ =======
No comments:
Post a Comment