Saturday, April 28, 2012

വിട തരു പ്രിയ സഖി

-
എന്റെ ഹൃദയഭിത്തിയില്‍ 
നിന്റെ നീണ്ട നഖം കൊണ്ടൊരു 
പോറല്‍ വീണിരിക്കുന്നു 
പനച്ച്  വരുന്ന രക്തത്തിന്റെ ചുവ,
എന്റെ നാവില്‍ പടരുന്നു 
നമ്മള്‍ മോഹങ്ങള്‍ പങ്കിട്ടും
സ്വപ്നങ്ങളില്‍ മേഞ്ഞു നടന്നും
എപ്പോളാണ്‌ അടുത്തതെന്നറിയില്ല ?
പക്ഷെ ഇന്ന് നീ തന്ന മുറിവില്‍ 
ഉതിരുന്ന വേദനയില്‍ 
ഞാന്‍ അറിയുന്നു 
ഞാന്‍ മനസ്സിലാക്കുന്നു 
നമ്മള്‍ സ്നേഹിച്ചിരുന്നു എന്ന്
അല്ല ഞാന്‍ സ്നേഹിച്ചിരുന്നു എന്ന്.
നിന്റെ നീണ്ട മിഴികളിലെ സ്വപ്നവും
നിന്റെ വിടര്‍ന്ന ചുണ്ടിലെ പുഞ്ചിരിയും
നിന്റെ ഇടതൂര്‍ന്ന മുടിയിഴകളിലെ
സുഗന്ധവും ഇടകലര്‍ന്ന ജീവിതം
അതായിരുന്നു എന്റെ രാപകലുകള്‍.
നിന്റെ മടിയില്‍ തലചായ്ച്ചും
നിന്റെ വിരലാലെന്‍ മുടിയിഴകളെ തഴുകിയും
ഒരു ഉറക്കം ഞാന്‍ മോഹിക്കുന്നു..!
സഫലമാകാത്ത ഒരു പിടി 
മഞ്ചാടി കുരുക്കള്‍ക്കൊപ്പം 
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ 
നിന്റെ ഓര്‍മ്മകളുടെ സുഗന്ധം നുകരാന്‍
ഇനി യാത്ര പറഞ്ഞെ തീരു
കടലുകളെ പിന്നിലാക്കി
ഗഗനമേഘങ്ങളെ തഴുകി
ഒരു യാത്ര അനിവാര്യമായിരിക്കുന്നു.
നിനക്കും എനിക്കും ഇടയിലെ  ദൂരം 
അത്  വല്ലാതെ  വലുതായി വരുന്നു 
നാം  ആരുമല്ലാതാകുന്നു  ..!
ഞാന്‍ അനാഥനാകുന്നു  ...!        
----------------ബി ജി എന്‍
        
      

No comments:

Post a Comment