എന്റെ ജാലകപ്പടിയില്‍ ഒരു കുഞ്ഞു കാറ്റ്
അതെന്റെ കവിളില്‍ തലോടി പറയുന്നു
നിന്നെ ഞാന്‍ എത്രയോ സ്നേഹിക്കുന്നു
എത്രയോ ജാലകപ്പടിയില്‍ എത്രയോ...!
നിന്റെ വരവും കാത്തു ഞാനീ പാതയോരം
എത്രയോ ഉച്ചസൂര്യനെ ആവാഹിച്ചിരുന്നു
എന്റെ കണ്ണിലൂറിയ അശ്രുകണങ്ങളെല്ലാം
ആ ചൂടിന്റെ ബാഷ്പമാണെന്ന് നീ കണ്ടറിഞ്ഞു .
നിന്നെയോര്‍ത്തു ഞാനെന്റെ രാവുകള്‍
കിനാവുകണ്ട് പൂമരചോട്ടില്‍ മയങ്ങുമ്പോള്‍
കാന്തന്റെ മാറിലെ ചൂടില്‍ മുഖം ചേര്‍ത്ത്
നീ പുതിയ വാക്കുകള്‍ ഒരുക്കിവയ്കുകയായിരുന്നു
ഒടുവില്‍ നാം ഇരുവരല്ല എന്നറിയുംപോള്‍
നിന്റെ മാറിലെ സ്വേദബിന്ദുക്കള്‍ ചുണ്ടാല്‍
മൊത്തിയെടുക്കുകയായിരുന്നു ഞാന്‍
നിന്റെ വിരലുകള്‍ എന്റെ മുടിയിഴകളിലും ...
-----------------------ബി ജി എന്‍ ----------------
No comments:
Post a Comment