നിഴലേ നീയെന്നരികിലുന്ടെങ്കിലും
ഇരവുകളില്‍ നീ മറഞ്ഞു നിന്നീടിലും
ഹൃദയം നിന്റെ കൂടെയല്ലോ എന്നും
മരണം നിന്നുടെ ലയനമല്ലോ ...!
ജനിക്കുന്നു നീ എന്നില്‍ നിന്നും
അകലുന്നു , അടുക്കുന്നു മുന്നിലും പിന്നിലും
അലിയുന്നു മറയുന്നു എന്നുമെന്‍ കൂടെ നീ
തൊടുവാനറച്ചു ഞാന്‍ കണ്ടു നില്‍പ്പൂ ..!
എന്‍ വ്യെഥ ഒന്നുമേ പങ്കുവയ്ക്കുന്നില്ല നീ
എന്‍ ഇമ ഒരിക്കലും മുത്തി ഉണക്കുന്നില്ല
എന്‍ സന്തോഷത്തില്‍ എന്നെ പുണരുന്നില്ല
എന്‍ ആഹ്ലാദത്തില്‍ ഒപ്പം ചിരിക്കുന്നില്ല .
എന്റെ ചുറ്റിനും നീ വരച്ചൊരു വൃത്തത്തില്‍
നീണ്ടും കുറുകിയും നീ നടനം ചെയ്യുന്നു
എന്റെ വഴികളില്‍ മൌനമായ് ചരിക്കുന്നു
നീണ്ട നെടുവീര്‍പ്പായെന്നിലെക്കൊഴുകുന്നു.
മൃത്യുവന്നെന്നെ കരുണയാല്‍ പുല്‍കി മറയുന്ന
ഉള്‍ക്കര്‍ഷമാം മുക്തിതന്നീ മുഹൂര്‍ത്തത്തില്‍
ഒരു സാന്ത്വനമായ് നീ എന്നെ തഴുകുന്നു
പുണരുന്നു ,അലിയുന്നുവേന്നിലതരിയുന്നു ഞാന്‍ ...!
--------------------------ബി ജി എന്‍
No comments:
Post a Comment