Tuesday, April 10, 2012

സമവാക്യങ്ങള്‍

വീതിച്ചു കിട്ടും
എല്ലിന്‍  കഷണങ്ങളില്‍ 
മംസമുണ്ടോ എന്നു 
നായ  തിരക്കുന്നില്ല .

കടി  പിടി കൂടി
ചോരയില്‍  കുതിര്‍ന്നു 
ഒരു  പാച്ചില്‍ 
വിശപ്പിന്റെ  ,
ആര്‍ത്തിയുടെ  
അന്ധത  മാത്രം ബാക്കി..!

ഇനിയില്ല  
ഇനിയില്ല ഇത്തരം ക്രൌര്യ 
മാമാങ്കം ,
ഇനി നമുക്ക് തിരയാം
എല്ലിന്‍ തുണ്ടുകളില്‍ ,
മാംസ കഷണങ്ങളല്ല 
ജാതിതന്‍ സമവാക്യങ്ങള്‍ ..!

നാളെയുടെ  കോടികളില്‍
പുതിയ നിറങ്ങള്‍ കാണൂ
തുന്നി പിടിപ്പിച്ച 
സമവാക്യങ്ങള്‍ ദര്ശിപ്പൂ ..!


ഭക്ഷ്യം എന്റെ കീഴില്‍
ഭക്ഷിപ്പിന്‍ എന്റെ കൂട്ടരേ
സാമ്പത്തികം അവന്റെ  കൂട്ടര്‍ക്കു
വിദ്യ നിന്റെ കൂട്ടര്‍ക്കു
ഇനി  എല്ലാം സമവാക്യങ്ങള്‍ ...!


ഊഴം വച്ച് മാറി എടുക്കാം 
ഉന്നം വച്ച് പകിട കളിക്കാം 
കഴുതകളെ 
തിരഞ്ഞെടുക്കു ഇനി 
നിങ്ങള്ക്ക് വേണ്ടതിനെ മാത്രം 
സമവാക്യങ്ങള്‍ വിജയിക്കട്ടെ ...!
--------------ബി ജി എന്‍ -----------


 

No comments:

Post a Comment