എത്ര കുടിച്ചാലും തീരുകില്ല നിന്‍
ചിത്തം ചുരത്തുമീ സ്നേഹപാലാഴി .
എത്ര നുകര്‍ന്നാലും മതിവരില്ല നിന്‍
സ്നേഹം വഴിയുമീ സ്തന്യാമൃതം
എത്ര കണ്ടാലും വിശപ്പടങ്ങില്ല നിന്‍
തിങ്കള്‍കല ചൂടും മുഖകാന്തി
എത്ര ശ്രമിച്ചാലും പിടിതരികില്ല നിന്‍
നക്ഷത്ര പൂവിടരും നയനങ്ങള്‍
എത്ര മറന്നാലും പിടിവിടുകില്ല നിന്‍
ശലഭച്ചിറകാം ഓര്‍മ്മകള്‍
എത്രയുറങ്ങീടിലും മുഴുമിക്കില്ല നിന്‍
മടിയിലുറങ്ങും നിമിഷങ്ങള്‍ .
എത്ര പറഞ്ഞാലും ഒടുങ്ങുകയില്ല നിന്‍
ശൂന്യത നല്‍കും ആഴങ്ങള്‍.
*******************ബി ജി എന്‍
ചിത്തം ചുരത്തുമീ സ്നേഹപാലാഴി .
എത്ര നുകര്‍ന്നാലും മതിവരില്ല നിന്‍
സ്നേഹം വഴിയുമീ സ്തന്യാമൃതം
എത്ര കണ്ടാലും വിശപ്പടങ്ങില്ല നിന്‍
തിങ്കള്‍കല ചൂടും മുഖകാന്തി
എത്ര ശ്രമിച്ചാലും പിടിതരികില്ല നിന്‍
നക്ഷത്ര പൂവിടരും നയനങ്ങള്‍
എത്ര മറന്നാലും പിടിവിടുകില്ല നിന്‍
ശലഭച്ചിറകാം ഓര്‍മ്മകള്‍
എത്രയുറങ്ങീടിലും മുഴുമിക്കില്ല നിന്‍
മടിയിലുറങ്ങും നിമിഷങ്ങള്‍ .
എത്ര പറഞ്ഞാലും ഒടുങ്ങുകയില്ല നിന്‍
ശൂന്യത നല്‍കും ആഴങ്ങള്‍.
*******************ബി ജി എന്‍
അളക്കാന്‍ പറ്റാത്തത്......
ReplyDeleteആശംസകള്‍
എത്രവായിച്ചാലും മനോഹരം
ReplyDelete