പ്രിയതരമാമൊരു മധുരം ചുണ്ടില്‍
നിറയും മന്ദഹാസവുമായി നീയെന്‍
ഹൃദയവാതില്‍ തുറന്നകന്നീടുന്നു
പുതുവസന്ത പുലരിയില്‍ നിന്നിന്നു .
പറയുവാനാകാത്ത മൗനത്തിന്‍
ചിറകില്‍ വിരിയും ചലന വേഗങ്ങളായി
അറിയുവതിന്നു ഞാന്‍ നിന്നെയുമെന്റെ
അലയൊഴിയാത്ത മനസ്സിനെയും.
കരുതുവ വയ്യിനി നിന്‍ കരളില്‍
കദനത്തിന്‍ ഭാണ്ഡം തിരുകുവാന്‍
ഇതളുകളില്ലാതടര്‍ന്നു വീഴും ചെറു-
കണികകള്‍ മാത്രമാകുമോര്‍മ്മകള്‍ .
ഇനിയെന്റെ വീണയില്‍ പാടുവാന്‍
ശ്രുതിചേര്‍ത്ത് ഞാന്‍ തീര്‍ക്കില്ല നാദം
ഇനിയെന്റെ ചുണ്ടുകള്‍ മൂളുകയില്ല
ഹൃദയം ദ്രവിക്കും പ്രണയഗാനമൊന്നും.
ചിറകു വിടര്‍ത്തി പറന്നുപോം പക്ഷി-
തന്‍ തൂവലുകളില്‍ കണ്ണുടക്കില്ല മേലില്‍.
ആശകള്‍ നഷ്ടമാകുന്ന തമസ്സിലായ്
ഭയമെതുമില്ലാതെ വിഹരിക്ക നീയിനി .
----------------------ബിജു ജി നാഥ്
നിറയും മന്ദഹാസവുമായി നീയെന്‍
ഹൃദയവാതില്‍ തുറന്നകന്നീടുന്നു
പുതുവസന്ത പുലരിയില്‍ നിന്നിന്നു .
പറയുവാനാകാത്ത മൗനത്തിന്‍
ചിറകില്‍ വിരിയും ചലന വേഗങ്ങളായി
അറിയുവതിന്നു ഞാന്‍ നിന്നെയുമെന്റെ
അലയൊഴിയാത്ത മനസ്സിനെയും.
കരുതുവ വയ്യിനി നിന്‍ കരളില്‍
കദനത്തിന്‍ ഭാണ്ഡം തിരുകുവാന്‍
ഇതളുകളില്ലാതടര്‍ന്നു വീഴും ചെറു-
കണികകള്‍ മാത്രമാകുമോര്‍മ്മകള്‍ .
ഇനിയെന്റെ വീണയില്‍ പാടുവാന്‍
ശ്രുതിചേര്‍ത്ത് ഞാന്‍ തീര്‍ക്കില്ല നാദം
ഇനിയെന്റെ ചുണ്ടുകള്‍ മൂളുകയില്ല
ഹൃദയം ദ്രവിക്കും പ്രണയഗാനമൊന്നും.
ചിറകു വിടര്‍ത്തി പറന്നുപോം പക്ഷി-
തന്‍ തൂവലുകളില്‍ കണ്ണുടക്കില്ല മേലില്‍.
ആശകള്‍ നഷ്ടമാകുന്ന തമസ്സിലായ്
ഭയമെതുമില്ലാതെ വിഹരിക്ക നീയിനി .
----------------------ബിജു ജി നാഥ്
ഭയമേതുമില്ലാതെ.................
ReplyDeleteആശംസകള്‍