ഉഴറുന്നു ജീവിതങ്ങള്‍ മണ്ണില്‍ ഒരു
കുഞ്ഞു ചുമലെങ്കിലും തേടിയിവിടെ
കരയുവാന്‍ കണ്ണീര്‍ത്തടാകങ്ങള്‍
ചുമന്നുകൊണ്ടെത്രയോ കാലങ്ങളായ് .
രാവുകള്‍ നിഷ്ക്രിയം കേട്ട് നില്‍ക്കും
ദീര്‍ഘനിശ്വാസ പങ്കിലമെങ്കിലും .
തഴുകുവാനൊരു കരം മോഹിച്ചു
മനമത് ചുറ്റും പരതി നോക്കും വൃഥാ !
പറയുവാനാകാതെ ഉള്ളില്‍ പൊടിയും
കദനങ്ങള്‍ കഥനത്തിന്‍ സാഗരങ്ങള്‍..
മൊഴിയുവാന്‍ ചുണ്ടുകള്‍ ദാഹിച്ചുവെന്നാ-
കിലും ഉലകില്‍ കര്‍ണ്ണങ്ങളന്യമല്ലോ .
തിരയുവാന്‍ കഴിയാതെ ഭയമത് പുല്‍കി
നീ യുലകില്‍ അലയുവതെന്തിനോ?
മിഴിയുയര്‍ത്തി നീയൊന്നു നോക്കീടുകില്‍
കാണാം നിനക്കാ കരങ്ങള്‍ !
---------------------ബിജു ജി നാഥ്
No comments:
Post a Comment