കിളിയമ്മയ്ക്ക് മക്കള്‍ നാല്
നാലും കുസൃതിക്കുരുന്നുകള്‍
നാലുപേരും ചിറകു വിരിച്ച്
നാടുകാണാന്‍ യാത്രയായി .
തെക്കൂന്നു പറന്നു വടക്കോട്ടും
കിഴക്കൂന്നു പറന്നു പടിഞ്ഞാറ്റും
കൊത്തിപ്പെറുക്കിയും കണ്ടുമവര്‍
നാല് ദിക്കിലും അലഞ്ഞു നോക്കി .
തെക്കും വടക്കും
കിഴക്കും പടിഞ്ഞാറും
കണ്ടതൊക്കെയും കണ്ണ് നിറച്ചപ്പോള്‍
കൂട്ടിലണഞ്ഞു കിളികള്‍ ചൊല്ലി
നമ്മുടെ വീടല്ലോ നന്നീയുലകില്‍ !
-------------ബിജു ജി നാഥ്
(കുട്ടികള്‍ക്ക് വേണ്ടി ഒരു കുഞ്ഞു കവിത . പ്രചോദനം ഹിന്ദി കവിത "അപ്ന ഘര്‍ ഹേ സബ്സ് പ്യാരാ" )
No comments:
Post a Comment