ഒരു ചുംബനത്തിന്‍ മധുരം തേടി
നിന്‍ പടിവാതിലില്‍ പ്രിയേ
തിരസ്കാരത്തിന്‍ പൂമുഖം കാണാന്‍
ഭിക്ഷാംദേഹിയായി ഞാനില്ലിനിയും .
ഒരു വാക്കിന്‍ ശരമുനയില്‍ നോവും
ശുഭദിനവും പേറിയിനി നിന്‍ പടി-
വാതില്‍ കടന്നെത്തുമെന്‍ മുഖം
അലോസരമാകില്ലിനിയോമലേ.
ഒരോര്‍മ്മപ്പെടുത്തല്‍ പോല്‍ നിന്റെ
ചരല്‍വഴികളില്‍ കാത്തു നില്‍ക്കാന്‍
കുറിമാനത്തിന്‍ കടലാസ്സു ചീന്തുമായ്
ഇനി നിനക്കെന്നെ കാണേണ്ടതില്ല.
നിന്നെ തഴുകുന്ന കാറ്റിലും,മഴയിലും
നിന്നെ പൊതിയും പുഷ്പഗന്ധത്തിലും
നീ നടക്കും വഴിത്താരതന്‍ പൂഴിയിലും
ഇനി ഞാനലിയുന്നു അരൂപിയായി.
-----------------------ബിജു ജി നാഥ്
നന്മകളുടെ മറ്റൊരാകാശമാകും കാത്തിരിക്കുന്നത്. വളരെ നന്നായി എഴുതി.
ReplyDeleteശുഭാശംസകൾ.....
നന്നായി എഴുതി
ReplyDeleteആശംസകള്‍