പ്രണയം കേളിയല്ല.
പ്രണയം ഭോഗമല്ല .
ശരീരങ്ങളുടെ തുലനമല്ല
ദാഹമകറ്റാനുള്ള ഉപാധിയല്ല .
കീറിമുറിച്ച വിശ്വാസങ്ങളോ
പെയ്തു തോരുന്ന മഴയോ അല്ല .
പ്രണയം മനസ്സില്‍ നിന്നുതിര്‍ത്തു
മനസ്സുകളിലേക്ക് പടരുന്ന സംഗീതം .
വിശ്വാസത്തിന്റെ നൂലിഴയില്‍ നമ്മള്‍
കെട്ടിപ്പടുക്കും ചെറുവീടുകളാണ് പ്രണയം .
ഒരു കൊച്ചുകാറ്റേറ്റ് പൊളിഞ്ഞു വീഴും
മണല്‍ക്കൂടാരമെങ്കിലും,
നാം ഇരു കരങ്ങള്‍ കൊണ്ടവയെ
കാത്തിടുന്നു .
അണയാത്ത ദീപം പോലെ
അണയാനനുവദിക്കാത്ത നാളം പോലെ
നാമതിനെ കൈകളില്‍ ഭദ്രമാക്കുന്നു .
വിശ്വാസം പോലെ
അത് നമ്മില്‍ വെളിച്ചം പകരുന്നു .
പ്രപഞ്ചത്തിന്റെ താളമുള്‍ള്ളാന്‍
കണ്ണുകളുയര്‍ത്തി ആരെയും നേരിടാന്‍
ഒരു പരാജയത്തിന്റെയോ
കുറ്റബോധത്തിന്റെയോ
നേരിയ തഴപ്പുപോലും
ബാക്കിയില്ലാതാകാന്‍
നമ്മള്‍ നമ്മെ ശരീരത്തിന്റെ തൃഷ്ണകള്‍ക്ക്
മേയാന്‍ വിടാതിരിക്കാം
ശരീരം മറക്കാം .
മനസ്സുകള്‍ മാത്രം ഓര്‍മ്മിക്കാം .
പ്രണയത്തിനു ശരീരമൊരു ഭാരമാണെന്നറിയുക.
ശരീരം മൃഗതൃഷ്ണകള്‍ നിറഞ്ഞ
വെറും മാംസം മാത്രം.
വലിച്ചെറിയുക
ശരീരമെന്ന ചിന്ത നിങ്ങളില്‍ നിന്നും.
പ്രണയം പൂവിട്ടു കായിടുന്നതും
പ്രണയമൊരു വസന്തമായ്
നിങ്ങളില്‍ സുഗന്ധം ചൊരിയുന്നതും കാണാം .
പ്രണയം മനോഹരായൊരു പൂന്തോട്ടമായി
നിങ്ങളെ പൊതിയുന്നതറിയാം.
-------------------ബിജു ജി നാഥ്
-------------------ബിജു ജി നാഥ്
മാംസനിബദ്ധമല്ലാത്ത പ്രണയം
ReplyDeleteനന്നായി വരികള്‍
ആശംസകള്‍