ഞാനെപ്പോഴും നിന്റെ വാക്കുകളില്‍
നിന്റെ പുഞ്ചിരിയില്‍
നിന്റെ വഴികളില്‍
നിന്നെയറിഞ്ഞു നടന്നവന്‍.
ഒടുവില്‍ നിന്റെ വഴികളില്‍
നീ വിതച്ച മുള്ളുകളാല്‍
മനം മുറിഞ്ഞു മരിച്ചവന്‍ !
ഞാനെന്നും നീ പടിപ്പിച്ചവയില്‍
നീ നടത്തിയ വഴിയില്‍
നീ തന്ന ആശയങ്ങളില്‍
നിന്നെ അനുസരിച്ചവന്‍ .
ഒടുവില്‍ നീ തന്നയറിവില്‍
നീ കരുതിവച്ച കുരുക്കില്‍
പിടഞ്ഞു ചിതറി മരിച്ചവന്‍ .
ഞാന്‍ അന്ധമായ വിശ്വാസങ്ങളില്‍
ചിതലരിച്ച സംഹിതകളില്‍
ചിന്തിക്കാനനുവദിക്കാത്ത കൂടുകളില്‍
നിങ്ങളുടെ അടിമയായവന്‍ .
ഒടുവില്‍ എന്റെ വഴികള്‍
എന്റെ ചിന്തകള്‍
എന്റെ ജീവിതം
പണയം വച്ച തലച്ചോറിലും
കണ്ണുകെട്ടിയ അറിവുകളിലും
കുടുങ്ങിപ്പോയ
കനാല്‍ജലം പോലെ
തീക്ഷ്ണഗന്ധം നിറച്ചു
മലിനമായ ജന്മത്തെ ജീവിക്കാന്‍ വിട്ടവന്‍.
----------------------ബിജു ജി നാഥ്
Very good!
ReplyDeleteശക്തവും,നൊമ്പരപ്പെടുത്തുന്നതുമായ വരികള്‍
ReplyDeleteആശംസകള്‍
നന്നായി...മതം മദം പൊട്ടുന്ന കാലത്ത് വിശേഷിച്ചും ...
ReplyDelete