വരുന്നതുണ്ടിന്നീ വഴിയിലൂടെ ഞാന്‍
എനിക്ക് ശേഷിച്ച നനുത്ത പൂവിനായ് ..!
ഒരിക്കലീ വഴി എനിക്ക് മാത്രമായ്
നിറച്ചു പൂത്തതന്നറിഞ്ഞതില്ല ഞാന്‍ !
അറിഞ്ഞു വന്നപ്പോളെനിക്ക് ശേഷിച്ചീ -
ലൊരൊറ്റ പൂവുമീ വഴിയോ ശൂന്യമായ് ..!
ഒരിക്കലീ വഴി നിറച്ചു മഞ്ഞയായ് !
മരിച്ചുപോയിതോ ആ നറും മഞ്ഞപൂക്കള്‍ ?
പടര്‍ന്ന പച്ചയിലൊളിച്ചിരുപ്പുണ്ടാം .
എനിക്ക് മാത്രമായൊരുനറും മൊട്ട് ..!
അതിന്നു വേണ്ടി ഞാന്‍ തിരഞ്ഞതിന്നിവിടെ
മുറിഞ്ഞു കൈവിരല്‍ അറിഞ്ഞതില്ല ഞാന്‍ ..!
ഉതിര്‍ന്ന ചോരയാലെനിക്കു ശേഷിച്ച
നനുത്ത മഞ്ഞപ്പൂ നിറച്ചു ചോന്നുപോയി ..!
---------------------ബി ജി എന്‍ --------
എനിക്ക് ശേഷിച്ച നനുത്ത പൂവിനായ് ..!
ഒരിക്കലീ വഴി എനിക്ക് മാത്രമായ്
നിറച്ചു പൂത്തതന്നറിഞ്ഞതില്ല ഞാന്‍ !
അറിഞ്ഞു വന്നപ്പോളെനിക്ക് ശേഷിച്ചീ -
ലൊരൊറ്റ പൂവുമീ വഴിയോ ശൂന്യമായ് ..!
ഒരിക്കലീ വഴി നിറച്ചു മഞ്ഞയായ് !
മരിച്ചുപോയിതോ ആ നറും മഞ്ഞപൂക്കള്‍ ?
പടര്‍ന്ന പച്ചയിലൊളിച്ചിരുപ്പുണ്ടാം .
എനിക്ക് മാത്രമായൊരുനറും മൊട്ട് ..!
അതിന്നു വേണ്ടി ഞാന്‍ തിരഞ്ഞതിന്നിവിടെ
മുറിഞ്ഞു കൈവിരല്‍ അറിഞ്ഞതില്ല ഞാന്‍ ..!
ഉതിര്‍ന്ന ചോരയാലെനിക്കു ശേഷിച്ച
നനുത്ത മഞ്ഞപ്പൂ നിറച്ചു ചോന്നുപോയി ..!
No comments:
Post a Comment