നിറയുന്നേന്‍ മാനസം
കതിരുകള്‍ വിടരുന്നു
തുളുമ്പുന്ന വാക്കുകള്‍ക്കര്‍ത്ഥമില്ലാതായ്
ഉണരുന്നേന്‍ കിനാവുകള്‍
നറുനിലാവായി പടരുന്നു മനമാകെ
ഒരു കുളിര്‍കാറ്റായി
അലിയുന്നു നിന്നില്‍
ഒരു തലോടലിന്‍ സുഗന്ധമായ്
അണയുന്നു നിന്നരികില്‍
താരും തളിരും ഇടതിങ്ങി നില്കുമീ
പൂങ്കാവനമെന്‍ മാനസമെന്കില്‍
അതിലൊരു വണ്ടിന്നിരമ്പലായ്
കാതോരം നിന്നുടെ കൊഞ്ചലുണ്ട്
അണയാന്‍ തുടങ്ങുമീ ദീപത്തെയോന്നാകെ
ആളിപടര്‍ത്തുമീ നനവുള്ള സന്ദേശം
സിരകളില്‍ നല്‍കുന്നു
നവ്യമാം മറ്റൊരു
പുതുമ മാരാത്തോരീ സ്നേഹഗീതം
അലറും കടലിന്റെ
കഠിനമാം ശബ്ദത്തെ
മറവിയിലാഴ്തുവാന്‍ ശക്തി നല്കീടുന്ന
അലിവിന്റെ നിറവാര്‍ന്ന പകലുമായ്
സുഖദമാം കനവുമായ്
നിറയുമീ നിന്നോര്‍മ്മകള്‍
ഒക്കെ മറക്കാതിരിക്കാന്‍
കരുതിവയ്കട്ടെ ഞാന്‍
ഒരുവേള ഞാന്‍ നാളെ മറന്നുപോയാലോ ?
കാലമാം കൈകള്‍ തിരഞ്ഞെടുക്കട്ടെ
കണ്ടവയാനന്ദിക്കട്ടെ എന്റെയീ ഭ്രാന്തുകള്‍ ...!
----------------ബി ജി എന്‍ ----- 13.09.1997
കതിരുകള്‍ വിടരുന്നു
തുളുമ്പുന്ന വാക്കുകള്‍ക്കര്‍ത്ഥമില്ലാതായ്
ഉണരുന്നേന്‍ കിനാവുകള്‍
നറുനിലാവായി പടരുന്നു മനമാകെ
ഒരു കുളിര്‍കാറ്റായി
അലിയുന്നു നിന്നില്‍
ഒരു തലോടലിന്‍ സുഗന്ധമായ്
അണയുന്നു നിന്നരികില്‍
താരും തളിരും ഇടതിങ്ങി നില്കുമീ
പൂങ്കാവനമെന്‍ മാനസമെന്കില്‍
അതിലൊരു വണ്ടിന്നിരമ്പലായ്
കാതോരം നിന്നുടെ കൊഞ്ചലുണ്ട്
അണയാന്‍ തുടങ്ങുമീ ദീപത്തെയോന്നാകെ
ആളിപടര്‍ത്തുമീ നനവുള്ള സന്ദേശം
സിരകളില്‍ നല്‍കുന്നു
നവ്യമാം മറ്റൊരു
പുതുമ മാരാത്തോരീ സ്നേഹഗീതം
അലറും കടലിന്റെ
കഠിനമാം ശബ്ദത്തെ
മറവിയിലാഴ്തുവാന്‍ ശക്തി നല്കീടുന്ന
അലിവിന്റെ നിറവാര്‍ന്ന പകലുമായ്
സുഖദമാം കനവുമായ്
നിറയുമീ നിന്നോര്‍മ്മകള്‍
ഒക്കെ മറക്കാതിരിക്കാന്‍
കരുതിവയ്കട്ടെ ഞാന്‍
ഒരുവേള ഞാന്‍ നാളെ മറന്നുപോയാലോ ?
കാലമാം കൈകള്‍ തിരഞ്ഞെടുക്കട്ടെ
കണ്ടവയാനന്ദിക്കട്ടെ എന്റെയീ ഭ്രാന്തുകള്‍ ...!
----------------ബി ജി എന്‍ ----- 13.09.1997
No comments:
Post a Comment