എനിക്ക് വളര്‍ച്ച ഉണ്ടായത് മുതല്‍
ഞാന്‍ അനുഭവിക്കുന്നു ...!
ചിലപ്പോള്‍
അനുഭൂതികളുടെ തിരകളിലൂടെ
ഒരു അപ്പൂപ്പന്‍ താടി പോലെ
മറ്റു ചിലപ്പോള്‍
നോവിന്റെ മര്‍ദ്ധനങ്ങളിലൂടെ
ഒരു വേദനകീറായ്
ഞാന്‍ ജീവിക്കുന്നു .
നിന്റെ പിറവിയില്‍
നാവിലൂറുന്ന അമൃതായ്,
മുതിരുമ്പോള്‍ നിന്റെ കണ്ണിനു
വിരുന്നായ് ,
നിന്റെ ഉഷ്ണരാവുകളില്‍
സ്വപ്നമായ് ,
നിന്റെ ദുഖങ്ങളില്‍
തലയിണയായ് ,
നിനക്ക് ലാളിക്കാന്‍
കളിപ്പാട്ടമായ് ,
ഞാന്‍ ജീവിക്കുന്നു ...!
മാനം നോക്കി നില്‍ക്കുമ്പോള്‍
നിന്റെ സ്വപ്നങ്ങളിലെറാണിയായും ,
ഭൂമിയെ വണങ്ങാന്‍ തുടങ്ങുമ്പോള്‍
നികൃഷ്ടമായ ,
വിനോദപരമായ ,
ക്രീഡാവസ്തുവായും ,
ഞാന്‍ ജീവിക്കുന്നു ...!
ഋതുവിന്റെ വേഷപകര്‍ച്ച
എന്നെ മനോഹരിയാക്കുന്നത് മുതല്‍
എനിക്ക് നോവിന്റെ പീഡന കാലം .
നിരത്തുകളില്‍ ,
ആള്‍ക്കൂട്ടത്തില്‍ ,
തിക്കി തിരക്കിന്റെ സര്‍വ്വ -
മണ്ഡലങ്ങളിലും
ഞാന്‍ നോക്കുകുത്തി ആകുന്നു .
ചിലപ്പോളൊക്കെ
ആരുടെയൊക്കെയോ
മര്‍ദ്ദനങ്ങള്‍ ,
കഴുകന്‍ കണ്ണുകള്‍ ,
തുളച്ചു കയറുന്ന വാക്ശരങ്ങള്‍ ,
എന്നെ കടിച്ചു കീറുന്നു .
ഇരുളില്‍
നീണ്ടു വരുന്ന കരങ്ങളെ
ഭയന്നുറങ്ങുന്ന
കരാള രാത്രികള്‍.!
ഞാന്‍ ജീവിക്കുന്നു...!
അഭിശപ്തമായ ജന്മവും
അനുഗ്രഹീതമായ
വരദാനവുമായി
ഒഴിവാക്കാനാകാത്ത ഒരു
സമസ്യയായ്
വീണ്ടും വീണ്ടും ഞാന്‍ പിറക്കുന്നു ..!
-------------ബി ജി എന്‍ ----
ഞാന്‍ അനുഭവിക്കുന്നു ...!
ചിലപ്പോള്‍
അനുഭൂതികളുടെ തിരകളിലൂടെ
ഒരു അപ്പൂപ്പന്‍ താടി പോലെ
മറ്റു ചിലപ്പോള്‍
നോവിന്റെ മര്‍ദ്ധനങ്ങളിലൂടെ
ഒരു വേദനകീറായ്
ഞാന്‍ ജീവിക്കുന്നു .
നിന്റെ പിറവിയില്‍
നാവിലൂറുന്ന അമൃതായ്,
മുതിരുമ്പോള്‍ നിന്റെ കണ്ണിനു
വിരുന്നായ് ,
നിന്റെ ഉഷ്ണരാവുകളില്‍
സ്വപ്നമായ് ,
നിന്റെ ദുഖങ്ങളില്‍
തലയിണയായ് ,
നിനക്ക് ലാളിക്കാന്‍
കളിപ്പാട്ടമായ് ,
ഞാന്‍ ജീവിക്കുന്നു ...!
മാനം നോക്കി നില്‍ക്കുമ്പോള്‍
നിന്റെ സ്വപ്നങ്ങളിലെറാണിയായും ,
ഭൂമിയെ വണങ്ങാന്‍ തുടങ്ങുമ്പോള്‍
നികൃഷ്ടമായ ,
വിനോദപരമായ ,
ക്രീഡാവസ്തുവായും ,
ഞാന്‍ ജീവിക്കുന്നു ...!
ഋതുവിന്റെ വേഷപകര്‍ച്ച
എന്നെ മനോഹരിയാക്കുന്നത് മുതല്‍
എനിക്ക് നോവിന്റെ പീഡന കാലം .
നിരത്തുകളില്‍ ,
ആള്‍ക്കൂട്ടത്തില്‍ ,
തിക്കി തിരക്കിന്റെ സര്‍വ്വ -
മണ്ഡലങ്ങളിലും
ഞാന്‍ നോക്കുകുത്തി ആകുന്നു .
ചിലപ്പോളൊക്കെ
ആരുടെയൊക്കെയോ
മര്‍ദ്ദനങ്ങള്‍ ,
കഴുകന്‍ കണ്ണുകള്‍ ,
തുളച്ചു കയറുന്ന വാക്ശരങ്ങള്‍ ,
എന്നെ കടിച്ചു കീറുന്നു .
ഇരുളില്‍
നീണ്ടു വരുന്ന കരങ്ങളെ
ഭയന്നുറങ്ങുന്ന
കരാള രാത്രികള്‍.!
ഞാന്‍ ജീവിക്കുന്നു...!
അഭിശപ്തമായ ജന്മവും
അനുഗ്രഹീതമായ
വരദാനവുമായി
ഒഴിവാക്കാനാകാത്ത ഒരു
സമസ്യയായ്
വീണ്ടും വീണ്ടും ഞാന്‍ പിറക്കുന്നു ..!
-------------ബി ജി എന്‍ ----
No comments:
Post a Comment