നമുക്കിടയില്‍ ഒരു നേര്‍ത്ത നൂലുണ്ട് ..!
ഒരു ചെറു പുഞ്ചിരിയുടെ എഴുന്നെള്ളത്തുമായി.
സ്നേഹത്തോടെ നാമതിനെ വിളിക്കുന്നു .
സൌഹൃദം എന്ന ചെല്ലപ്പേരില്‍ ...!
നിനക്ക് എന്റെ ചിന്തകളിലും വാക്കിലും
ഒരു ഉറുമ്പിനെ പോലെ അരിച്ചു കയറുവാനും
അതിലെ അരിമണികള്‍ എടുക്കുവാനും
അതിനാല്‍ അനുവദിക്കപ്പെട്ടിരിക്കുന്നു .
വിശ്വാസത്തിന്റെ നനുത്ത തലോടലില്‍
അറിവിന്റെ തിരി തെളിച്ചു നീ എന്നെയും
ഞാന്‍ നിന്റെ പാതയില്‍ ഒരു പനിനീര്‍ ദലമായി
ചതഞ്ഞു തീരാനും കാരണവും അത് തന്നെ ...!
നിന്റെ മിഴികളില്‍ പടരുന്ന വ്യെഥയെ
എന്റെ മനസ്സ് കലുഷിതമാക്കുന്നതും
നിന്റെ ഹൃദയം പൊടിയുന്ന വേദനയില്‍
എന്റെ കണ്ണുകള്‍ നിറയുന്നതും അതിനാലത്രേ .
എന്നെ നീ മനസ്സിലാക്കുന്നു എന്നും
ഞാന്‍ നിന്റെ സൌഹൃദത്തിന്റെ ഗന്ധം ശ്വസിക്കുന്നു
എന്നും എനിക്ക് തോന്നിത്തുടങ്ങുന്ന നിമിഷത്തില്‍
നീ ഒരു കപടതയാണെന്നു ഞാന്‍ തിരിച്ചറിയുന്നു ...!
എന്റെ മരണത്തിന്റെ വാല്മീകതില്‍ പൊതിഞ്ഞു
നിന്റെ സൌഹൃദം ഞാന്‍ സുരക്ഷിതമാക്കട്ടെ ...!
കണ്ണീരുകളുടെ പ്രളയത്തില്‍ പെട്ട് പൊടിഞ്ഞു പോകാതെ
ഭദ്രമായെന്‍ ഹൃദയത്തില്‍ ആരും കാണാതെ ....!
-------------------------ബി ജി എന്‍
No comments:
Post a Comment