അഗ്നി വര്‍ഷിക്കുന്ന മീനമാസ ചൂടില്‍ നിന്നും
മനം തണുക്കുന്ന മേടവിഷു പുലരിയില്‍
നമുക്ക് കണികാണാം നല്ലൊരു പ്രഭാതത്തെ,
നാളെയുടെ സമൃദ്ധിയിലേക്ക് നന്മയെ കൈ പിടിച്ചേറ്റാം ..!
പിന്നെ നാറുന്ന സമുദായത്തെ ചാട്ടവാറിനാല്‍
നാല്‍ക്കവല തോറും വിചാരണ ചെയ്തിടാം
പുതിയൊരു ലോകം കൈനീട്ടമായ് നല്‍കാം
നമുക്കൊരു പുതിയ മാനവപ്പിറവിയെടുത്തിടാം .
മഞ്ഞപ്പട്ടിന്‍ കസവണിഞ്ഞ വിഷു പുലരികള്‍
സമാധാനത്തിന്‍ പ്രകാശം ചൊരിയവേ ,
നമുക്ക് കാണാം പുതിയ പ്രതീക്ഷകള്‍ തന്‍ പൂത്തിരികള്‍
അവ നമ്മുടെ പുതു തലമുറകള്‍ തന്‍ കണ്ണിലായ് വിരിക്കാം ..!
പൊന്‍ നിറമൂറും പ്രഭാതങ്ങള്‍ വിരിയട്ടെ ,
പൊട്ടിച്ചിരിക്കുന്ന മധ്യാഹ്നവും , പിന്നെ -
മന്ദഹാസത്തിന്റെ തണുത്ത പൌര്‍ണ്ണമിരാവ്കളും
നമുക്കീ സ്വര്‍ലോകഗംഗയില്‍ മുങ്ങി കുളിക്കാം .
പുതു പുത്തന്‍ പ്രതീക്ഷകള്‍ തന്‍ ചിറകിലേറാം ,
ഇത്തിരിനേരമാ സ്വപ്നങ്ങള്‍ കണ്ടിടാം.
യാഥാര്‍ത്യബോധത്തിന്‍ തീക്ഷ്ണമാം കരങ്ങള്‍ തന്‍
ജീവിതയാനം നയിക്കട്ടെ പിന്നെയും ഞങ്ങളെ ...!
--------------------------ബി ജി എന്‍ ----13.04.2004

No comments:
Post a Comment