പൂക്കുട വിടരുകയായ് വിണ്ണില്‍
പൂനിലാവുണരുകയായ്
താഴെയേതിങ്ങും തമസ്സിനെ നോക്കി
പൂത്തിരി ചിരിക്കുകയായ് .
കണ്ണുകളില്‍ വിരിയുന്ന നിറവും
ചുണ്ടുകളില്‍ പൊലിയുന്ന പുഞ്ചിരിയും
തന്നുകൊണ്ടവളുടെ കയ്കളില്‍
പൂത്തിരി ചിരിക്കുകയായ് .
വര്‍ണ്ണങ്ങള്‍ ചിതറുന്നു ഹായ്
അതാ നോക്ക്
മഴവില്ല് തെളിയുന്ന പോല്‍
രാത്രിയുടെ കൈകളില്‍
നാണം പുരണ്ടതാ
പൂത്തിരി ചിരിക്കുകയായ് .
യൌവ്വനം വന്നില്ല
കൌമാരം പോയല്ലോ
മദ്ധ്യെയീ സുന്ദരി
വിഷാദിക്കുന്ന നേരത്തും
അവള്തന്‍ സ്വപ്നങ്ങള്‍ -
ക്കഴകുമായ് വന്നീ
പൂത്തിരി ചിരിക്കുകയായ് .
രണ്ടു കരങ്ങളും മാറി മാറി നോക്കൂ
ഒന്നല്ല രണ്ടാല്ലോരായിരം നിറങ്ങള്‍.
ചിതറുന്ന വര്‍ണ്ണങ്ങള്‍
കൊണ്ടവള്‍ ചിരിക്കുന്നു
അപ്പോഴുമാ കരങ്ങളില്‍
പൂത്തിരി ചിരിക്കുകയായ് .!
-------------ബി ജി എന്‍ ---- 02.11.1997
പൂനിലാവുണരുകയായ്
താഴെയേതിങ്ങും തമസ്സിനെ നോക്കി
പൂത്തിരി ചിരിക്കുകയായ് .
കണ്ണുകളില്‍ വിരിയുന്ന നിറവും
ചുണ്ടുകളില്‍ പൊലിയുന്ന പുഞ്ചിരിയും
തന്നുകൊണ്ടവളുടെ കയ്കളില്‍
പൂത്തിരി ചിരിക്കുകയായ് .
വര്‍ണ്ണങ്ങള്‍ ചിതറുന്നു ഹായ്
അതാ നോക്ക്
മഴവില്ല് തെളിയുന്ന പോല്‍
രാത്രിയുടെ കൈകളില്‍
നാണം പുരണ്ടതാ
പൂത്തിരി ചിരിക്കുകയായ് .
യൌവ്വനം വന്നില്ല
കൌമാരം പോയല്ലോ
മദ്ധ്യെയീ സുന്ദരി
വിഷാദിക്കുന്ന നേരത്തും
അവള്തന്‍ സ്വപ്നങ്ങള്‍ -
ക്കഴകുമായ് വന്നീ
പൂത്തിരി ചിരിക്കുകയായ് .
രണ്ടു കരങ്ങളും മാറി മാറി നോക്കൂ
ഒന്നല്ല രണ്ടാല്ലോരായിരം നിറങ്ങള്‍.
ചിതറുന്ന വര്‍ണ്ണങ്ങള്‍
കൊണ്ടവള്‍ ചിരിക്കുന്നു
അപ്പോഴുമാ കരങ്ങളില്‍
പൂത്തിരി ചിരിക്കുകയായ് .!
-------------ബി ജി എന്‍ ---- 02.11.1997
No comments:
Post a Comment