ഒരിക്കല്‍ ,
ഗുല്മോഹറുകള്‍ തണല്‍വിരിച്ച പാതയോരത്ത്
നമ്മള്‍ ആദ്യം കാണുമ്പോള്‍ ,
ഉച്ചസൂര്യനില്‍ നിന്റെ കണ്ണുകളില്‍
വിരിഞ്ഞത് നക്ഷത്രപ്പൂക്കളായിരുന്നു ...!
നമുക്കിടയില്‍ ഒരുപാട് ഋതുഭേദങ്ങള്‍
തണല്‍ കൊഴിച്ചു കടന്നുപോയി.
ഒരുനാള്‍ കതിര്‍മണ്ഡപത്തില്‍ കാണുമ്പോള്‍
നിന്റെ മിഴികളില്‍ പിടഞ്ഞുണര്‍ന്നത്
തൊട്ടാവാടി പൂവുകളായിരുന്നു...!
ചിതറിവീണ കടലാസു പൂവുകള്‍
ഇരുള്‍ വീഴ്ത്തിയ നഗര സായാഹ്നത്തില്‍
നേര്‍ക്കുനേരെ നമ്മള്‍ കണ്ടുമുട്ടുമ്പോള്‍
നിന്റെ മിഴിയില്‍ പൂത്തുലഞ്ഞത്
അക്കെഷ്യപൂവുകളായിരുന്നു ...!
ഇന്ന് , തണുത്തുറഞ്ഞ
ഈ കണ്ണാടികൂടിന്നുള്ളില്‍
പാതി അടഞ്ഞ നിന്റെ മിഴികളില്‍
ഞാന്‍ കാണാന്‍ ശ്രമിച്ചത്
എന്നും ഞാന്‍ തേടിയിരുന്ന
നിന്റെ മിഴിപ്പൂക്കളായിരുന്നു ..!
-------------ബി ജി എന്‍ ------
http://www.vaasthavam.com/node/3607
ഗുല്മോഹറുകള്‍ തണല്‍വിരിച്ച പാതയോരത്ത്
നമ്മള്‍ ആദ്യം കാണുമ്പോള്‍ ,
ഉച്ചസൂര്യനില്‍ നിന്റെ കണ്ണുകളില്‍
വിരിഞ്ഞത് നക്ഷത്രപ്പൂക്കളായിരുന്നു ...!
നമുക്കിടയില്‍ ഒരുപാട് ഋതുഭേദങ്ങള്‍
തണല്‍ കൊഴിച്ചു കടന്നുപോയി.
ഒരുനാള്‍ കതിര്‍മണ്ഡപത്തില്‍ കാണുമ്പോള്‍
നിന്റെ മിഴികളില്‍ പിടഞ്ഞുണര്‍ന്നത്
തൊട്ടാവാടി പൂവുകളായിരുന്നു...!
ചിതറിവീണ കടലാസു പൂവുകള്‍
ഇരുള്‍ വീഴ്ത്തിയ നഗര സായാഹ്നത്തില്‍
നേര്‍ക്കുനേരെ നമ്മള്‍ കണ്ടുമുട്ടുമ്പോള്‍
നിന്റെ മിഴിയില്‍ പൂത്തുലഞ്ഞത്
അക്കെഷ്യപൂവുകളായിരുന്നു ...!
ഇന്ന് , തണുത്തുറഞ്ഞ
ഈ കണ്ണാടികൂടിന്നുള്ളില്‍
പാതി അടഞ്ഞ നിന്റെ മിഴികളില്‍
ഞാന്‍ കാണാന്‍ ശ്രമിച്ചത്
എന്നും ഞാന്‍ തേടിയിരുന്ന
നിന്റെ മിഴിപ്പൂക്കളായിരുന്നു ..!
-------------ബി ജി എന്‍ ------
http://www.vaasthavam.com/node/3607
No comments:
Post a Comment