വേനലില്‍ ഇലകള്‍ കൊഴിയുന്നത്
വസന്തത്തില്‍ തളിരിടാന്‍ വേണ്ടി ആണ്
ഒരു ചെറിയ മഴതുള്ളി പോലും
ഒരു വലിയ ആശ്വാസമാകുന്ന നേരം ...!
നിന്റെ ചിരി പോലെ എന്ന് പറയുന്നില്ല
പിന്നെ നീ ചിരിചില്ലെന്കിലോ ?
അല്ലേലും നിന്റെ ചിരിയും വേനലും
ഒരു പോലെ ആണല്ലോ..!
വരുമ്പോള്‍ ആകെ ഉണങ്ങി വരണ്ടു
ഒരു നിറംകെട്ട സന്ധ്യ പോലെ ...
പക്ഷെ വസന്തം പൂ ചൂടും പോലെ
നിന്റെ പുഞ്ചിരി വന്നാല്‍ പിന്നെ ദുരയാണ്
അത് പെട്ടെന്ന് മറയുമെന്ന ഭയം ...
ചിരിക്കുക എനിക്കയും നിനക്കയും
പിന്നെ നമുക്കായും
നമുക്ക് വസന്തമാകാം
വരള്‍ച്ചയുടെ വിലാപങ്ങള്‍
നമുക്കിടയില്‍ അന്തികൂട്ടാകണ്ട ..!
================ബി ജി എന്‍