Saturday, March 5, 2022

പുതിയ പ്രപഞ്ചം

പുതിയ പ്രപഞ്ചം 
----------------------
ഒന്നിന്നുമില്ലാതെ , എങ്ങുമില്ലാതെ 
ആരുമല്ലാതെ ആരുടെയുമല്ലാതെ 
ഇഷ്ടങ്ങളില്ലാതെ ആവശ്യങ്ങളില്ലാതെ 
എത്രയോ കാലമാകുന്നു ജീവിതം ?

എന്തിനാകും പുലരിയില്‍ നിന്നും 
നിന്നെയെന്നും ഞാന്‍ ഓര്‍ത്തെടുക്കുന്നത് .
എന്തിനാകും ഇഷ്ടമില്ലാതെയും നീ 
എന്റെ വാക്കുകള്‍ക്ക് മറുകുറിയാകുന്നത്. 

ചോദ്യങ്ങള്‍ക്കപ്പുറം നിന്റെ മിഴികള്‍ ,
അവയില്‍ ഉറഞ്ഞുകിടക്കുന്ന ശൈത്യം 
എന്റെ അഗ്നിയെ എരിച്ചുകളയാനും 
എന്നിലെ ദാഹത്തെ ശമിപ്പിക്കാനും .

എന്തിനാകാമീ പകലുകളെ ഞാന്‍ സ്നേഹിക്കുകയും 
രാവിനെ കാമിക്കുകയും ചെയ്യുന്നത് ?
എന്തിനാകം നിറങ്ങളെ പ്രണയിക്കുകയും 
രാഗങ്ങളെ വാരിപ്പുണരുകയും ചെയ്യുന്നത് .

നീയൊരു ന്യൂക്ലിയസ്സാകുന്ന പോലെ 
പ്രപഞ്ചം നിന്നിലേക്ക് ചുരുങ്ങുന്നതുപോലെ. 
നെബുലകളില്‍ നിന്നും വേറിട്ടൊന്നായി ,
എനിക്കു പ്രദക്ഷിണം ചെയ്യാന്‍ മാത്രം . 
@ബിജു ജി.നാഥ്

No comments:

Post a Comment