-----------
നനുത്ത നിലാവ് പോലെന്‍
പ്രഭാതങ്ങളില്‍ വിരുന്നു വരും
ഉഷസ്സിന്റെ സഹയാത്രികയാം
നിന്‍ മന്ദഹാസം, എന്‍ പുലരി .
അരുതുകള്‍ പറഞ്ഞും കലഹിച്ചും
ദിനമത് പാഞ്ഞു പോകിലും
വരുമെന്ന പ്രതീക്ഷയോടെ രാ-
ക്കിനാവിലേയ്ക്ക് ഞാനുറങ്ങുന്നു നിത്യം .
കരുത്തുള്ള വാക്കുകളാലും
കനം തൂങ്ങും മുഖത്താലും
നിഷേധത്തിന്‍ മൗനത്താലും
എന്നെ നീയളന്നിടുമ്പോള്‍
പിടയുന്ന കരള്‍ കാണാന്‍
കരുത്തില്ലാതെ തളരുന്ന
പേലവ ഹൃദയം കണ്ടു
തകരുന്നെന്‍ ഇടനെഞ്ച്.
@ബിജു ജി.നാഥ്
No comments:
Post a Comment