രാത്രി ഗീതം
---------------
രാവിന്റെ മേലാടയഴിഞ്ഞു വീഴുന്നു
നോവിന്റെ പൂമാലയിറുന്നു പോകുന്നു .
ഇവിടെയീ തീരത്ത് നമ്മള്‍ രണ്ടുമി-
ന്നാദിമയുഗത്തിലെ നിലാവ് കായുന്നു.
നഖമുനകൊണ്ട് നിന്‍ മുല ചുവക്കുന്നു
അരിമുല്ലയിതളുകള്‍ ചോര രുചിക്കുന്നു
മുടിയിഴ കൊണ്ടെന്‍ മുഖം കുളിരുന്നു
തരിവളകള്‍ ഉടഞ്ഞെന്‍ പുറം നീറുന്നു.
നിലാവ് നാണിച്ചു മുഖം കുനിക്കുന്നു
കിളികള്‍ മധുരമായീണം മുഴക്കുന്നു
അനിലന്‍ തൂവലാല്‍ തഴുകുന്നുടലുകള്‍
ഉടയാടകളിതളടര്‍ന്നൂര്‍ന്നൂര്‍ന്ന് വീഴുന്നു .
ഉറവപൊട്ടും സ്നേഹഗ്രന്ധികള്‍ തന്നില്‍
പ്രണയനോവേറും സുഖലാസ്യമുണരുന്നു
ഇരുള് ചൂഴുന്നു നിലാവിന്റെ മുഖം മറയുന്നു
മുത്തുകള്‍ മിന്നും രണ്ടുടല്‍ മണ്ണിലമരുന്നു.
@ബിജു ജി.നാഥ്
No comments:
Post a Comment