Sunday, March 6, 2022

നീയേ സത്യം

വിടരും താമര മുകുളം പോലെ
അരികില്‍ നില്‍ക്കുക നീയെന്‍ തോഴി.
പറയാം കാതില്‍ പ്രിയമൊരു കാര്യം
മൊഴിയരുതേയിതു പ്രിയരൊടു പോലും.

ആമ്പല്‍പ്പൂവിന്‍ മധുവതു നുകരും
മരാളികേ നീ പോവുക വേഗം.
കാറ്റിന്‍ കൈകളില്‍ നല്‍കരുതെ നീ
ഞങ്ങള്‍ പറയും രഹസ്യമതൊന്നേ.

എന്നുടെ ചാരെ ലാസ്യമലസ്യം
മരുവും നിത്യസുഗന്ധിയാം മലരേ.
നിന്നെ നുകരും നാളിതു കാത്തിട്ടെ-
ത്ര പകലിരവുകള്‍ പോയ്‌ മറഞ്ഞു.

ഇന്നീ രാവ് പുലരും മുന്നേ
നിന്നേ വേള്‍ക്കണം എന്ന് നിനച്ച്
എല്ലാഭാണ്ഡവും വഴിയിലുപേക്ഷിച്ചീ-
വഴിവക്കില്‍ നില്പത് ഞാനും .

നീയേ സത്യം നീയേ ആലയം
നിന്നെ പിരിയാന്‍ കഴിവതുമില്ല.
നീയാം ബിന്ദുവില്‍ അലിയുമ്പോഴെന്‍
ജീവിതമണയൂ പൂര്‍ണ്ണതയിങ്കല്‍.
@ബിജു ജി.നാഥ്



No comments:

Post a Comment