എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Tuesday, March 22, 2022
I could not be Hindu ...................... Bhanwar Meghawanshi
പാവങ്ങള്‍ .................................. വിക്തോര്‍ യൂഗോ
പാവങ്ങള്‍ (നോവല്‍ )
വിക്തോര്‍ യൂഗോ
ഡി സി ബുക്സ്
വില : ₹ 525.00
പതിനെട്ടാം നൂറ്റാണ്ടിലെഴുതപ്പെട്ട ലെസ് മിസറബിള്‍സ് എന്ന ഫ്രഞ്ച് നോവലിന്റെ ജൈത്രയാത്രയാണ്
പാവങ്ങള്‍ എന്ന മലയാളം നോവലിന്റെ ചരിത്രം . ലോകം മുഴുവന്‍ പലവട്ടം വായിച്ചു
കഴിഞ്ഞതാണ് ഈ നോവല്‍. കുട്ടിക്കാലത്ത് സ്കൂള്‍ പാഠപുസ്തകത്തിലും , സ്കൂള്‍
സിനിമാ ഷോ കളിലും കണ്ടു മറന്നുപോയ ഒരു കഥാപാത്രമാണ് ജീല്‍വാജീന്‍ . ശരിക്കുമുള്ള ആ
പേരിന്റെ ഉച്ഛാരണം ഴാങ് വാല്‍ ഴാങ് ആണെന്ന് ഞാന്‍ മനസ്സിലാക്കുന്നത് ഇപ്പോള്‍ ഈ
നോവല്‍ വായിച്ചു കഴിയുമ്പോഴാണെന്നത് മറച്ചു വയ്ക്കുന്നില്ല . കുറ്റവും കുറ്റബോധവും ശിക്ഷയും വളരെ മനോഹരമായി
ചിത്രീകരിക്കുന്ന ആ രംഗം കള്ളനും പുരോഹിതനും പോലീസ് ഓഫീസറും ഇന്നും മനസ്സില്‍
പതിഞ്ഞു കിടപ്പുണ്ട് . ഈ നോവലിന്റെയാണ് ആ ഭാഗം എന്നത് അറിയുന്നതു ഇപ്പോള്‍ ഇത്
വായിക്കുമ്പോള്‍ മാത്രമാണല്ലോ. ഴാങ് വാല്‍ ഴാങ് എന്ന മനുഷ്യന്റെ ജീവിതത്തിലെ ഭാഗ്യ
നിര്‍ഭാഗ്യങ്ങളുടെ കഥയാണ് പാവങ്ങള്‍ . കുടുംബത്തിലെ വിശപ്പ് മാറ്റാന്‍ ഒരു വഴിയും
കാണാതെ ഒടുവില്‍ ഒരു ഭക്ഷണശാലയിലെ ചില്ലലമാര തല്ലിയുടച്ച് ഒരു കഷണം അപ്പവുമായി
ഓടുന്ന ആ മനുഷ്യനു നിയമം നല്‍കുന്ന ശിക്ഷ അഞ്ചു വര്‍ഷത്തെ കഠിനതടവാണ്. തണ്ടുവലി
എന്നു പേരുള്ള ആ ശിക്ഷ ലഭിക്കുന്നവര്‍ പിന്നെ സമൂഹത്തില്‍ എന്നും കുറ്റവാളിയും
പേടിപ്പെടുത്തുന്നവനും ആയി മാറുകയാണ്. ഇവിടെ ഴാങ് വാല്‍ ഴാങ് ശിക്ഷാ കാലാവധി
തീരുന്നതിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ തടവ് ചാടുകയും വീണ്ടും
പിടിക്കപ്പെടുകയും വീണ്ടും അതേപോലെ കാലാവധി തീരാറാകുന്ന അവസരത്തില്‍ ചാടുകയും
പിടിക്കുകയും ചെയ്തു ചെയ്തയാള്‍ പത്തൊന്‍പത് വര്‍ഷമാണ് തണ്ടുവലി ശിക്ഷ
അനുഭവിക്കുന്നത് . അവിടെനിന്നും വരുമ്പോഴാണ് മൈത്രാന്റെ അരമനയില്‍ അന്തിയുറങ്ങുകയും
കളവ് ചെയ്യുകയും പിടിക്കപ്പെടുകയും മൈത്രാന്റെ കരുണകൊണ്ടു നിയമത്തിൻ്റെ കൈയ്യില്‍
നിന്നും രക്ഷപ്പെടുകയും ചെയ്യുന്നു . അയാളുടെ ദുര്‍വ്വിധി അവിടെ തീരുന്നില്ല .
ജനത്തിനെ ഭയന്നുള്ള അയാളുടെ ഓട്ടം ഒടുവില്‍ അയാളെ എത്തിക്കുന്നത് ഒരു വന്‍
വ്യവസായിയും, പട്ടണത്തിന്റെ മേയര്‍ പദവിയിലുമാണ് . പക്ഷേ അവിടെയും അയാള്‍ക്ക്
സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്നില്ല . അയാളുടെ പേരില്‍ നടക്കുന്ന ഒരു
മോഷണത്തിന്റെ ശിക്ഷാവിധിയില്‍ ഒരു നിരപരാധി അയാളുടെ പേരില്‍ ബലിയാടാകാന്‍
ഒരുങ്ങുമ്പോൾ ഴാങ് വാല്‍ ഴാങ് ന് കോടതിയോടു താനാണ് ശരിക്കുള്ള ഴാങ് വാല്‍ഴാങ് എന്നു
പരിചയപ്പെടുത്തേണ്ടി വരുന്നു . അതോടെ മേയറുടെ സൗകര്യങ്ങളില്‍ നിന്നും അയാള്‍
തടവുകാരനിലേക്ക് വീണ്ടും വഴുതിവീഴുന്നു . വീണ്ടും തടവ് ചാടുകയും അയാള്‍ എടുത്തു
വളര്‍ത്തുന്ന ഒരു പെങ്കുട്ടിയുടെ ജീവിതം കഷ്ടതകള്‍ ഇല്ലാതാക്കാൻ വേണ്ടി
രഹസ്യമായി കുഞ്ഞിനെയും കൊണ്ട് ഒളിവില്‍ താമസിക്കുകയും ചെയ്യുന്നു . തുടര്‍ന്നുള്ള സംഭവങ്ങള്‍
ഒന്നും തന്നെ ശുഭപര്യവസാനികള്‍ ആയ സംഗതികള്‍ അല്ല . ജീവിതകാലം മുഴുവന്‍ ദുഖവും , നിരാശയും വിഷമങ്ങളും പേറി ജീവിക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ കഥയാണ്
പാവങ്ങള്‍ . അയാളിലെ നന്മയും തിന്‍മയും പല സന്ദര്‍ഭങ്ങളിലായി എത്ര ഹൃദയ
സ്പൃക്കായായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു .
പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്പിലെ ജനജീവിതവും ,
ചിന്തകളും , നിയമ, രാഷ്ട്രീയ
കാഴ്ചപ്പാടുകളും ഒക്കെ വളരെ വ്യക്തമായി ഈ നോവല്‍ പരിചയപ്പെടുത്തുന്നു . മതവും
രാഷ്ട്രീയവും അധികാരവും അവയുടെ കറുത്തതും വെളുത്തതുമായ മുഖങ്ങളെ
പരിചയപ്പെടുത്തുകയും, ആ സമൂഹത്തിന്റെ അവസ്ഥയെയും ജീവിതത്തെയും
തുറന്നുകാട്ടുകയും ചെയ്യുന്നു. കാട്ടുകടന്നല്‍ പോലെ നാടകീയവും , വൈകാരികവുമായ ജീവിത മുഹൂര്‍ത്തങ്ങളെയും സംഘര്‍ഷങ്ങളെയും അവതരിപ്പിക്കുന്ന
ഈ നോവല്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞും വായനക്കാരെ ആകര്‍ഷിക്കുന്നത് ആഖ്യായന ശൈലിയുടെ
മികവും വിഷയത്തോടുള്ള സത്യസന്ധമായ സമീപനവും കൊണ്ടാണ് . ഓരോ വായനയും ഓരോ ലോകമാണ് .
ആ ലോകത്തെ പരിചയപ്പെടുത്തുമ്പോൾ അതിനാല്‍ത്തന്നെ എഴുത്തുകാരന്‍ ഒരു കണ്ണാടിയാകണം .
ആധുനിക എഴുത്തുകാരുടെ കൈവശം ഇല്ലാതെ പോകുന്ന അപൂര്‍വ്വം ചില കഴിവുകളില്‍ ഒന്നായിട്ടതിനെ കാണാന്‍ കഴിയും . നല്ല വായനകളെ നമുക്ക് തിരികെ കിട്ടുവാന്‍ എഴുത്തുകാര്‍ വായന ഒരു തപസ്യയായി കാണേണ്ടി വരും എന്നൊരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു . ആശംസകളോടെ ബിജു ജി.നാഥ്
Saturday, March 12, 2022
പുഞ്ചിരി
ഖഡ്ഗ രാവണന്‍ പ്രണയിച്ചപ്പോള്‍ ........................ പ്രവീണ്‍ പി. ഗോപിനാഥ്
ഖഡ്ഗ രാവണന്‍ പ്രണയിച്ചപ്പോള്‍ (നോവല്‍ )
പ്രവീണ്‍ പി. ഗോപിനാഥ്
നോര്‍ത് കാര്‍ട്ടര്‍ പബ്ലീഷിംഗ് ഹൌസ്
വില : ₹ 120.00
രാമായണവും മഹാഭാരതവും ഏറ്റവും
കൂടുതല്‍ വായിക്കപ്പെട്ട രണ്ടു ഭാരതീയ ഇതിഹാസ കഥകള്‍ ആണ് . കഥകള്‍ എന്നതിനപ്പുറം കഥാസാഗരം ആണെന്ന് പറയാം . ഇവയോട് അനുബന്ധിച്ച് പല വിധങ്ങളായ ഉപകഥകള്‍ രാജ്യമൊട്ടാകെയും പുറത്തും ലഭ്യമാണ് . വാമൊഴിയായും വായനയായും സിനിമയും സീരിയലും ആയും പല പല കാലങ്ങളായി ഇവ ഭാരതമനസ്സുകളില്‍ ഭക്തിയോടെയും വിഭക്തിയോടെയും നിലനില്‍ക്കുന്നുണ്ട് . രാമായണം എന്ന കൃതിയില്‍
പ്രതിപാദിക്കുന്ന ധര്‍മ്മത്തെയും നീതിബോധത്തെയും ചോദ്യം ചെയ്യുന്ന അനവധി പഠനങ്ങള്‍
, കഥകള്‍ , കവിതകള്‍ തുടങ്ങി പലവിധ കലാരൂപങ്ങള്‍ ലഭ്യമാണ്
. വയലാര്‍ തന്റെ കവിതയിലൂടെ രാവണപുത്രി എന്നൊരു ഭിന്ന ചിന്ത മലയാളമനസ്സില്‍ ആഴത്തില്‍
സീതയെക്കുറിച്ച് വരച്ചിടുന്നുണ്ട് . ഇത്തരം വിയോജനക്കുറിപ്പുകള്‍ കൂടിയില്ലാതെ രാമായണത്തെ
വായിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്ന് കരുതുന്നില്ല . സ്വതന്ത്രങ്ങളായ വ്യാഖ്യാനങ്ങള്‍
പലതും അതിനാല്‍ തന്നെ വായനക്കാരന് രുചിക്കാന്‍ ലഭ്യമാകുന്നു . ദുഷ്ടതയുടെ പത്തു തലകളും, വ്യാഖ്യാനങ്ങളുടെ പത്തു തലകളും രാവണന് ഒരുപോലെ വായനക്കാര്‍ പതിച്ചു നല്കുന്നുണ്ട് .
ഇവിടെ ഖഡ്ഗ രാവണന്‍ പ്രണയിച്ചപ്പോള്‍ എന്ന നോവലിലൂടെ ശ്രീ പ്രവീണ്‍ പി. ഗോപിനാഥ് എന്ന
യുവ എഴുത്തുകാരന്‍ രാവണന്റെ പ്രണയത്തെ വരച്ചിടുന്നു . സര്‍വ്വം സഹയായ ഭൂമീദേവി എന്ന
ബിംബത്തെ രാവണന്റെ പ്രണയിനിയായും സീത രാവണന് ഭൂമീദേവിയില്‍ പിറക്കുന്ന മകളായും കഥാകാരന്‍
വിലയിരുത്തുന്നു .
രാവണന്റെ ജീവിതത്തെ സമകാലീന
എഴുത്തുകാരില്‍ നീലകണ്ഠന്‍, അമീഷ് എന്നിവരിലൂടെ വ്യത്യസ്തവും മാനുഷികവുമായ
തലങ്ങളിൽ അടയാളപ്പെടുത്തുന്ന വിധത്തിലുള്ള കൃതികള്‍ വന്നു കഴിഞ്ഞതാണ് . അക്കൂട്ടത്തില്‍ മലയാളത്തിലെ
അവസാനത്തെ എന്നു പറയാന്‍ കഴിയില്ലെങ്കിലും, പഠനമായി പ്രവീണ്‍ പി ഗോപിനാഥ്
അവതരിപ്പിക്കുന്നു ഈ നോവലില്‍ . അജയ്യനായ പോരാളിയും , ഭയമില്ലാത്ത
മനുഷ്യനുമായ രാവണന്‍ പ്രണയത്തിലാകുന്നത് ഭൂമീദേവിയില്‍ ആണ് . അവൾക്ക് വേണ്ടി എന്തും ത്യജിക്കാനും, എന്തും ചെയ്യാനും തയ്യാറാകുന്ന ഒരാളായി രാവണന്‍ നിലകൊള്ളുന്നു . തന്റെ
രാജാവിനെ വധിച്ചു കൊണ്ട് ഭൂമീദേവിയെ രക്ഷിക്കുന്ന രാവണന്‍ അവളെ പ്രണയിച്ചു തുടങ്ങുന്നു
. ഭൂമീദേവിയും, രാവണന്‍ എന്ന ധിക്കാരിയായ അസുരന്റെ രൂപത്തെ തൻ്റെ ഉള്ളിൽ ആവാഹിക്കുന്നു .
ഭൂമീദേവിയുടെ അച്ഛന്‍ കൂടി ഉള്ളതുകൊണ്ടു മാത്രം ദേവലോകം ആക്രമിക്കാതെ വിടുന്ന രാവണന്‍ പതിനാല്
രാജ്യങ്ങളും കീഴടക്കി ചക്രവര്‍ത്തിയായി മാറുന്നു. പക്ഷേ അസുരനെന്ന
ഒറ്റക്കാരണത്താല്‍ ദേവ പുത്രിയെ വിവാഹം കഴിക്കാന്‍ കഴിയില്ല എന്നറിവില്‍ നിരാശനായി രാവണന്‍
മടങ്ങുന്നു . രാവണനുമായി പിരിയുന്ന അവസാനനാളില്‍ , നിമിഷത്തിൽ അവര്‍ ശരീരം പങ്കുവയ്ക്കുന്നുമുണ്ട്
. അതോടെ ഇനിയാരെയും വിവാഹം കഴിക്കില്ല എന്ന ഉറച്ച മനസ്സോടെ ഭൂമീദേവി തന്റെ കടമകളിലേക്ക്
വ്യാപൃതയാവുന്നു . ഭൂമീദേവിയെ നഷ്ടമായ വേദനയില്‍ നിന്നും ക്രൂരനായി മാറുന്ന രാവണന്‍
പിന്നെ തന്റെ ജീവിതം അതിനു തോന്നുന്ന വിധത്തില്‍ വിട്ടുകളയുകയാണ് . തന്റെ മകളാണ് സീത
എന്നറിഞ്ഞതിനാല്‍ മാത്രമാണ് രാമ രാവണയുദ്ധത്തിൽ, അവള്‍ വിധവയാകാതിരിക്കാന്‍ രാമനെ വധിക്കാതെ രാവണന്‍ സ്വയം
മരണം പുല്‍കുന്നത് എന്ന് എഴുത്തുകാരൻ സംശയിക്കുന്നു. സ്വന്തം സഹോദരിയെ അപമാനിച്ച രാമനെ കൊല്ലാന്‍ തന്നെയാണ് സീതയെ അപഹരിക്കുന്നതെങ്കിലും അവള്‍ ആരെന്ന അറിവില്‍ നിന്നും അവൾക്ക് ഉചിതമായ പരിചരണങ്ങള്‍
നല്‍കുന്ന രാവണന്‍ മാന്യതയുടെ പര്യായമായി വിലയിരുത്തപ്പെടുന്നു .
പ്രണയത്തിന്റെയും വിരഹത്തിന്റെയും
പകയുടെയും രാഷ്ട്രീയം പറയുന്ന ഈ ചെറുനോവല്‍ ആഖ്യാന ശൈലികൊണ്ടും വിഷയപുതുമ കൊണ്ടും നന്നായി
വായിക്കപ്പെടുന്നുണ്ട് . യുവ ബ്ലോഗിസ്റ്റും അനവധി പുസ്തകങ്ങള്‍ എഴുതിയ ഒരാളായും ആഗോള
എഴുത്തുകാരുടെ കണക്കെടുപ്പില്‍ പതിമൂന്നാം സ്ഥാനം കൊണ്ട് പ്രസിദ്ധനുമായ ഈ എഴുത്തുകാരന്‍
ഒരു ജ്യോതിഷി കൂടിയാണ് . തുറന്ന കാഴ്ചപ്പാടുകളും , യുക്തിഭദ്രമായ ചിന്തകളും കൊണ്ട്
രാവണനെ വരച്ചിടുമ്പോള്‍ താന്‍ അഭിമുഖീകരിക്കപ്പെടും എന്നു ഭയക്കുന്ന വിഷയത്തിന് ആമുഖത്തില്‍
തന്നെ ക്ഷമായാചനം ചെയ്യേണ്ടി വരുന്ന എഴുത്തുകാരന്‍ ഇന്നിന്റെ മുന്നില്‍ ഒരു ചോദ്യ ചിഹ്നമാണ്
. കാരണം എഴുത്തോ കഴുത്തോ എന്നൊരു പ്രഹേളിക ഇന്ത്യന്‍ എഴുത്തുകാരില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന
സാഹചര്യം നിലനില്‍ക്കുന്നു എന്നതൊരിക്കലും ലഘുവായി കാണാന്‍ കഴിയില്ലല്ലോ . കൂടുതല്‍
വായനകള്‍ ഉണ്ടാകട്ടെ എന്നും വായനകള്‍ നിര്‍ഭയവും യുക്തിഭദ്രവുമായിരിക്കട്ടേയെന്നും ആഗ്രഹിക്കുന്നു . കാരണം എങ്കില്‍ മാത്രമേ സമൂഹത്തില്‍ നവീകരണവും ചിന്താവിപ്ലവവും സംഭവിക്കുകയുള്ളൂ
. എഴുത്തുകാരുടെ ഭാവനകള്‍ മാത്രമല്ല ആഴത്തിലുള്ള വായനകളും ഇത്തരം രചനകള്‍ക്ക് കാരണമാകുന്നു
എന്നതിനാല്‍ നിന്നുപോകുന്ന വായനകളെ തിരിച്ചു പിടിക്കേണ്ടത് ആവശ്യമായിരിക്കുന്നു . ആധുനിക
കാലത്ത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൂടുതല്‍ വിപുലമായിക്കൊണ്ടിരിക്കുമ്പോള്‍ കുട്ടികളില്‍
പോലും വായനയെന്നത് ഒരു അനാവശ്യ വസ്തുവായി മാറുന്നുണ്ട് . കളികളും മറ്റ് പഠന രീതികളും
ഒക്കെ മാറുന്നു . കൃഷിയോ പ്രകൃതിയോ കുട്ടികള്‍ക്ക് ഇന്നൊരു കൌതുകമോ വിഷയമോ ആകുന്നില്ല.
പുസ്തക വായന എന്നത് പിന്നെ പറയേണ്ടതുമില്ലല്ലോ . സാഹിത്യത്തില്‍ പുതിയ കാലത്ത് എന്താകും
സംഭവിക്കുക എന്നത് വലിയൊരു ചോദ്യമായി മാറും . പുതിയ നാമ്പുകള്‍ എഴുത്തിലേക്ക് വരുമോ
? വരുമെങ്കില്‍ അവര്‍ക്കെന്താകും എഴുതാനുണ്ടാവുക ?
കൂടുതല്‍ വായനകളും എഴുത്തുകളും
പുതുമകളും പുത്തന്‍ ആശയങ്ങളും ആയി പുതിയ നിര കടന്നു വരട്ടെ എന്നാഗ്രഹിക്കുന്നു . അത്തരം എഴുത്തുകാരുടെ
പുതിയ തരംഗം ഉണ്ടാകട്ടെ . എല്ലാവിധ ആശംസകളോടും ബിജു ജി.നാഥ്
Thursday, March 10, 2022
വെറുതെ വഴിയോരം കാത്തു നില്‍ക്കുന്നോര്‍
Wednesday, March 9, 2022
പ്രണയം അതിഗൂഢം
നീ നഗ്നയാകുക ഇനിയെന്നും...
Tuesday, March 8, 2022
ഹൃദയഗീതകം
നിലവിളികൾക്കയഥാർത്ഥ രൂപങ്ങൾ മാത്രം.
നിലവിളികൾക്കയഥാർത്ഥ രൂപങ്ങൾ മാത്രം.
ചിലപ്പോഴത് പൊട്ടിത്തെറിച്ചൊരുഷെൽച്ചീളിൽ തുളഞ്ഞ
ചോരക്കട്ടയാണ്.
മറ്റു ചിലപ്പോൾ
കടൽത്തീരത്ത് മണൽ തിന്നുന്ന
പാവക്കുട്ടിയുമാകാം.
ചിലപ്പോഴതിന് മൃഗമാംസത്തിന്റെയോ,
തുകലിന്റെയോ ഗന്ധമാകും.
ചവിട്ടുകൊണ്ടു തകർന്ന കശേരുക്കളുമായ്
മലഞ്ചെരുവിലെ നിശബ്ദതയിൽ പതിഞ്ഞു കിടക്കുന്ന
ഉറുമ്പരിക്കുന്ന ചോരക്കട്ടയുള്ള യോനിയുമാകാം.
നിലവിളികളിൽ എപ്പോഴും ഉണ്ടാവുക
ഇരയായിപ്പോയവരുടെ ദീനതയും
ഒറ്റപ്പെടുത്തലുകളുടെ വിഹ്വലതയും.
എണ്ണത്തിൽ കുറവെന്ന രോദനവുമാണ്.
വിശപ്പ് മാറുമ്പോൾ
അറിവ് കൂടുമ്പോൾ
മാറുന്ന ചിലതുണ്ടല്ലോ ജീവിതത്തിൽ;
ഒറ്റപ്പെട്ട സമൂഹങ്ങളായും
വേറിട്ട രൂപങ്ങളായും
ഉളളിൽ നിറയുന്ന സ്വത്വചിന്തകളായും
വെറുപ്പിന്റെ ഭൂപടം വരയ്ക്കുകയും
ഒടുവിൽ,
വിശ്വാസങ്ങളുടെ പരകോടിയിൽ
തങ്ങളിൽ തങ്ങളിൽ ചോരപൊടിയിക്കും.
Sunday, March 6, 2022
നിശബ്ദമാക്കപ്പെടുന്ന ഉടലുകള്‍
നീയേ സത്യം
പ്രണയ നിമിഷങ്ങൾ
അറയിലെ തല്പത്തിൽ നീ ശയിക്കെ
അർദ്ധനഗ്നാംഗി നിൻ സൗന്ദര്യത്തിൽ
അസ്ത്രപ്രജ്ഞനായ് രാത്രി പോലും !
കൂമ്പിയടയും മിഴികളിലൊക്കെയും
കുറുനിര മാറ്റി ഞാനുമ്മ വയ്ക്കേ
കുറുകി പിടയുന്ന നിൻ നെഞ്ചിലാകേ
കുതറുവാനാകാത്ത ഗദ്ഗദങ്ങൾ.
വിടരും ദലങ്ങൾ പോലധരപുടം
വിളറിയ നിലാവിനെ ആഹരിക്കേ
വിഫലം ഞാനാ മധുഫലങ്ങള്‍
വിസ്മയമോടിന്നു സ്വന്തമാക്കും .
ഉയരും നെടുവീർപ്പിൻ താളമോടെ
ഉദ്ധരിക്കുന്ന നിന്‍ ചൂചുകങ്ങൾ മെല്ലെ
ഉമ്മവച്ചിന്നു ഞാൻ കൊണ്ടുപോകാം
ഉന്മാദലോകത്തിൻ സ്വപ്നഭൂവിൽ!
Saturday, March 5, 2022
പുതിയ പ്രപഞ്ചം
Friday, March 4, 2022
പ്രണയകേളികള്‍
ചിത്രകാരനല്ല ഞാന്‍ എങ്കിലും,
പ്രിയേ നിന്‍ മേനിയില്‍ ഇന്നെൻ
അധരങ്ങളാല്‍ ചിത്രം രചിക്കുന്നു .
വിഷലിപ്തമല്ലാത്ത നിന്റെ മിഴികളില്‍
നിന്നും എന്റെ സഞ്ചാരം തുടങ്ങുമ്പോള്‍
കൂമ്പും മിഴികള്‍ കാതരമായി ചൊല്ലുന്നു
നിന്‍ നാണം മുങ്ങിയ പരിഭവങ്ങള്‍ .
നിന്റെ നനവൂറുമധരങ്ങള്‍ വിടരുമ്പോള്‍
എന്റെ നാവിനു രുചിയാകുന്നുണ്ട്
നിന്‍ ചായം തേക്കാത്തൊരീയല്ലികൾ
ആസക്തിയുടെ ഉമിനീരില്‍ കുതിർന്ന് .
പിന്‍കാതിലൊരു നിശ്വാസമായി,
തപിക്കുന്ന ഊഷ്മാവായി ഞാന്‍ മുകരവേ
ഒരു വിദ്യുത് തരംഗം പോലെ നിന്‍
തനു പിടയുന്നതറിയുന്നു ഞാന്‍ .
വിയര്‍പ്പു കുതിരുന്നോരീ മാറിന്‍ നടുവില്‍
ഒച്ചിനെ പോലെന്റെ ചുണ്ടുകള്‍.
സഖീ,നിന്റെ രോമകൂപങ്ങളുണരുന്നതും,
മുലക്കണ്ണുകൾ ത്രസിക്കുന്നതുമറിയുന്നു .
എന്റെ ചുണ്ടിന്‍ സ്പര്‍ശനമാത്രയില്‍
നിന്റെ മാറിടം ചുരത്തി തുടങ്ങുന്നു ,
ഒരു കുഞ്ഞായി നിന്‍ മുലകളില്‍ ഞാന്‍
വിശപ്പിന്റെ ആദ്യാക്ഷരമെഴുതുന്നു .
സഞ്ചാരത്തിന്റെ ആദ്യപാതിയില്‍ നിന്നും
അടിവയറിന്റെ ആലിലത്തുടിപ്പുകളില്‍
അധരങ്ങള്‍ തിരഞ്ഞു തുടങ്ങുന്നുണ്ട്
കളഞ്ഞു പോയ മുത്തുകളെ ശലഭംപോൽ .
മൃദുലമാം കരങ്ങളാല്‍ നീ തള്ളി നീക്കിയ
ചുംബനക്കാടുകൾ
ഏകാന്ത തീരങ്ങളില്‍ ഭ്രാന്തനെപ്പോല്‍
വാഴപ്പോളയില്‍ നിന്ന് മധുനുകരുമൊരു
കടവാവലിൻ ചിറക് വിടർത്തുമ്പോൾ
അണക്കെട്ട് തകര്‍ന്നിരച്ചു വരുന്നുണ്ട്
കടലോളം മോഹങ്ങള്‍ ചരല്‍ക്കല്ലുകളായ്
ശിഖണ്ഡി ...............വിനയശ്രീ
ശിഖണ്ഡി (നോവല്‍ )
വിനയശ്രീ
അക്ഷരസ്ത്രീ
വില : ₹ 150.00
പുരാണങ്ങള്‍ എപ്പോഴും കഥകളുടെ സാഗരമാണ് . പല വിധങ്ങളായ കാഴ്ചപ്പാടുകളും , കഥാപാത്ര
വത്കരണങ്ങളും നടക്കുന്ന ഒരു മേഖലയാണ് പുരാണങ്ങളുടെ പഠനവും തുടര്‍ന്നുള്ള സാഹിത്യ
രചനകളും . ഇന്ത്യന്‍ സാഹിത്യത്തിലെ ഭൂരിഭാഗം സാഹിത്യ സംഭാവനകളും പ്രധാനമായും
ആശ്രയിച്ചിരിക്കുന്നത് ഇന്ത്യന്‍ പുരാണങ്ങളെയാണ് . രാമായണവും മഹാഭാരതവുമാണ് ഇതില്‍
എടുത്തു പറയേണ്ട പ്രധാന രണ്ടു പുസ്തകങ്ങള്‍ . ഇവയുടെ അനേകമനേകം ഉപകഥകളും പുനര്‍നിര്‍മ്മാണങ്ങളും
വിവിധതരം കാഴ്ചപ്പാടുകളുടെ ആവിഷ്കാരങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നു . മഹാഭാരതം
ആണ് ഇതില്‍ മുന്നിലെന്ന് കാണാം . മഹാഭാരതത്തിലെ ഓരോ കഥാപാത്രങ്ങള്ക്കും ഒട്ടേറെ
ഉപകഥകളും, നായകകഥാപാത്രങ്ങളായും വില്ലനായും ഒരുപാട്
പുനരാഖ്യാനങ്ങളും സംഭവിച്ചിട്ടുണ്ട് . ഇവയിലൊക്കെയും പല വിധത്തിലുള്ള കൈകടത്തലുകള്‍
സംഭവിച്ചിട്ടുമുണ്ട് . ആധുനിക ലോകത്തിന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് , ഇന്നത്തെ ചുറ്റുപാടില്‍ ഉയരാവുന്ന ചോദ്യങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട്
മഹാഭാരതത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട് .
രാമായണവും ശിവചരിതവും പറഞ്ഞ അമീഷിന്റെ അടുത്ത പ്രൊജക്റ്റ് മഹാഭാരതം ആണെന്ന്
കേട്ടിരുന്നു . ഇന്ത്യയുടെ മത സൌഹാര്‍ദ്ധത്തിനും നാനാത്വത്തില്‍ ഏകത്വത്തിനും
കളങ്കമായിക്കൊണ്ട് രാമരാജ്യമെന്നും , ഹൈന്ദവരാജ്യമെന്നും ഒരു മതവിശ്വാസത്തിന്റെ കീഴിലേക്ക് കൊണ്ട് വരാനുള്ള
കുത്സിത ശ്രമങ്ങളുടെ ഭാഗമായി , പുരാണങ്ങളെയൊക്കെയും , ചരിത്രങ്ങളൊക്കെയും പുനര്‍നിര്‍മ്മിക്കുകയാണ് ഇന്ന് ഒരു വിഭാഗം രാഷ്ട്രീയ, അധികാരവര്‍ഗ്ഗം., ഇത് ഒരു ദിവസംകൊണ്ടുള്ള ശ്രമം
ഒന്നുമല്ല. അതിന്റെ ഭാഗമായാണ് രാമാനന്ദ് സാഗറിന്റെ രാമായണവും മഹാഭാരതവുമായി ദൂരദര്‍ശന്‍
ഇന്ത്യന്‍ മനസ്സുകളില്‍ ആദ്യമേ വിത്തുകള്‍ വിതച്ചത് . ഇതിന് പുറമേയാണ് താജ്മഹലിനും മറ്റ് പുരാതന കെട്ടിടങ്ങള്ക്കും
പുതിയ ചരിത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. മുന്പ് കേട്ടിട്ടുപോലുമില്ലാത്ത
ആചാരങ്ങളും അനുഷ്ഠാനങ്ങളും ക്ഷേത്രങ്ങളും വിശ്വാസങ്ങളും കെട്ടിയിറക്കപ്പെടുന്നതും
.
മഹാഭാരതത്തിന്റെ
പുനര്‍നിര്‍മ്മിതിയില്‍ ഇങ്ങനെ ഒരു വിഷയം ഉണ്ടെന്നിരിക്കിലും , അതിനെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെടുന്ന നോവലുകള്‍ ഈ ഒരു ലക്ഷ്യം
മുന്നില്‍ നിന്നല്ലാതെയും സംഭവിക്കുന്നുണ്ട് എന്നത് നിഷേധിക്കാന്‍ കഴിയില്ല .
മലയാളത്തില്‍ തന്നെ വളരെ പ്രശസ്തവും അപ്രശസ്തവും ആയ ഒട്ടേറെ വായനകള്‍ ഉണ്ട് .
ഭീമസേനനെ നായകനാക്കി എം ടി എഴുതിയ രണ്ടാമൂഴം, ദ്രൌപദിയെ
നായികയാക്കി പി ബാലകൃഷ്ണന്‍ എഴുതിയ ഇനി ഞാന്‍ ഉറങ്ങട്ടെ ദുര്യോധനനെ നായകനാക്കി
ബാബുരാജ് കലമ്പൂര്‍ എഴുതിയ വാരണാവതം തുടങ്ങിയവ ഇക്കൂട്ടത്തില്‍ വായിച്ചവ ഓര്മ്മ
വരുന്നു . യുയുത്സു , യയാതി , കര്‍ണ്ണന്‍
, ഭീഷ്മര്‍ , അംബ , ദ്രോണര്‍ , അശ്വത്വമാവ് ,
കുന്തി , ഗാന്ധാരി .... ഇങ്ങനെ ആ ലിസ്റ്റ് നീളുന്നുണ്ട്
മൊഴിമാറ്റമായും അല്ലാതെയും ഒക്കെയായി കേട്ടറിവുകള്‍. ഇക്കൂട്ടത്തില്‍പ്പെടുത്താവുന്ന
ഒരു വായനയുടെ വിവരങ്ങള്‍ ആണ് ഇവിടെ ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത്. ‘വിനയശ്രീ’ എന്ന
എഴുത്തുകാരിയുടെ “ശിഖണ്ഡി” എന്ന നോവലാണ് അത്. മഹാഭാരതത്തിലെ ശിഖണ്ഡിയില്‍ നിന്നും
പാടെ വേര്പെട്ട് സ്വന്തമായ ഒരു നിലപാടും വ്യക്തിത്വവുമായി നില്‍ക്കുന്ന
കഥാപാത്രമായിട്ടാണ് ശിഖണ്ഡിയെ വിനയശ്രീ ഇതില്‍ പരിചയപ്പെടുത്തുന്നത്. ശിഖണ്ഡി എന്ന
കഥാപാത്രത്തിന്റെ നിലനില്‍പ്പ് അവരുടെ ലിംഗബോധത്തില്‍ ഊന്നിയതാണ് . അര്‍ദ്ധനാരിയെന്ന്
വിശേഷിപ്പിക്കുന്ന അവസ്ഥയാണ് പുരാണങ്ങള്‍ നല്‍കുന്ന ശിഖണ്ഡി വേഷം. സ്ത്രീയും അല്ല പുരുഷനുമല്ലാത്ത
ഒരു അവസ്ഥ. അത് മാനസികമോ ശാരീരികമോ ആകാമല്ലോ എന്ന കാഴ്ചപ്പാടില്‍ നിന്നാകണം വിനയശ്രീ
തന്റെ നോവലില്‍ ശിഖണ്ഡിയെ ഒരു പൂര്‍ണ്ണ സ്ത്രീയായിത്തന്നെ അവതരിപ്പിക്കുന്നത്. പാഞ്ചാലരാജാവ്
തനിക്ക് പിറന്ന കുട്ടി ആണോ പെണ്ണോ എന്നറിയും മുന്നേതന്നെ രാജകുമാരന്‍ പിറന്നു എന്നു
പറഞ്ഞുപോയ പിഴയെ മൂടുവാന്‍ മാത്രമാണു ശിഖണ്ഡിയെന്ന മകളെ പുരുഷനായി വളര്‍ത്തുന്നത് .
ശിഖണ്ഡിയെ ആണാക്കുവാന്‍ വൈദ്യന്‍മാര്‍ ശ്രമിച്ചപ്പോള്‍ മുഖരോമങ്ങള്‍ മാത്രമാണു അവര്‍ക്ക്
ശിഖണ്ഡിയില്‍ മാറ്റിയെടുക്കാന്‍ കഴിഞ്ഞതെന്ന് കാണുന്നു . എങ്കിലും ഒരു പുരുഷനെപ്പോലെ
അവളെ കൊട്ടാരം വളര്‍ത്തി. ഒരു കൊട്ടാരത്തിലെ മുഴുവന്‍ ആള്‍ക്കാരെയും കബളിപ്പിച്ചുകൊണ്ടു
എങ്ങനെ അതിനു സാധിച്ചു എന്നൊക്കെ ചോദിക്കുന്നത് യുക്തിഭദ്രമായിരിക്കില്ല എന്നു കരുതുന്നു
. അതിനു കാരണമായി പലതുണ്ട് . മഹാഭാരതമെന്ന പൂര്‍ണവും ഏകവുമായ കാവ്യം ഇക്കഴിഞ്ഞ രണ്ടായിരത്തഞ്ഞൂറു
കൊല്ലത്തിന് മുകളില്‍ ശക്തമായി നില്‍ക്കുമ്പോള്‍ അത് മുന്നോട്ട് വയ്ക്കുന്ന ഓരോ കഥാസന്ദര്‍ഭങ്ങള്ക്കും
യുക്തിബോധത്തിന്റെ അനാവശ്യകതയുള്ളത് തന്നെയാണ് അതിനു കാരണം.
കൊട്ടാരത്തിലെ തോഴിമാരിലൊക്കെ
ശിഖണ്ഡി പരീക്ഷിച്ചു വിജയിക്കുന്ന ഒരു ഫോര്‍മുലയാണ് ലെസ്ബിയന്‍ പ്രണയത്തിന്റെ മധുരം.
ഒരു പുരുഷന് സ്നേഹിക്കാന്‍ കഴിയുന്നതിലുമധികം ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ അറിയാനും
സ്നേഹിക്കാനും കഴിയും എന്ന സിദ്ധാന്തമാണിവിടെ എഴുത്തുകാരി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്
എന്നു കാണാം. പ്രണയം എന്നത് ലിംഗയോനീ ബന്ധത്തിലൂടെ മാത്രം ഉണ്ടാകുന്ന ഒന്നല്ല എന്നും
ഒരു സ്ത്രീയുടെ സന്തോഷങ്ങളും സംതൃപ്തിയും പ്രണയപൂര്‍വ്വ കേളികളില്‍ എങ്ങനെയാണ് വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതെന്നും
പറയാന്‍ ശ്രമിക്കുന്ന ഒരു നോവലായി ഇതിനെ വിലയിരുത്താന്‍ കഴിയും. ശിഖണ്ഡിയുടെ പ്രണയവും
കൃഷ്ണന്റെ പ്രണയവും ഒരു നാണയത്തിന്റെ ഇരുപുറമായി ഇതില്‍ അടയാളപ്പെടുന്നു . തന്റെ പകയും
ജന്‍മോദ്ദേശ്യവും ആയ ഭീഷ്മവധത്തെയും തുടര്‍ന്നുള്ള ക്രൂരമായ മരണത്തോടെയും ശിഖണ്ഡിയുടെ
കഥ പൂര്‍ണ്ണമാകുന്നു . ശിഖണ്ഡിയെ പ്രത്യേകമായി അടയാളപ്പെടുത്തുന്ന അസ്തിത്വദുഖവും, പ്രണയവും, ബന്ധങ്ങളും പോലുള്ള ചെറിയ ചില വസ്തുതകള്‍ മാറ്റിവച്ചാല്‍ മഹാഭാരതകഥയില്‍ നിന്നും
വേറിട്ട് വലിയ മാറ്റങ്ങള്‍ ഒന്നും ഇതിലും എഴുത്തുകാരി കൊണ്ട് വരുന്നില്ല. എടുത്തു പറയാവുന്ന
രണ്ടു മാറ്റങ്ങള്‍ ഇവയാണ് . ഒന്നു ശിഖണ്ഡി എന്ന സ്ത്രീയിലൂടെ സ്ത്രീകളുടെ മനസ്സിനേയും
ഇഷ്ടങ്ങളെയും സന്തോഷങ്ങളെയും അവതരിപ്പിക്കുന്നു. രണ്ട് ചരിത്രം എന്നും അവഗണിക്കുന്ന, സമൂഹം താഴെക്കിടയില്‍ ആയി കരുതുന്ന ചാതുര്‍ വര്‍ണ്യത്തിന്റെ ഇരകളുടെ ശബ്ദമായി, അവരുടെ വികാരങ്ങളെ മാനുഷികതലത്തില്‍ നോക്കിക്കാണുന്നു . യുദ്ധഭൂമിയില്‍ ഇരാവനും
ഘടോല്‍ഘച്ചനെയും ഒക്കെ അവതരിപ്പിക്കുമ്പോള്‍ ഈ കാര്യത്തില്‍ എഴുത്തുകാരി നല്ല ശ്രദ്ധ
വയ്ക്കുകയും വ്യെത്യെസ്തമായ രീതിയില്‍ അതിനെ അടയാളപ്പെടുത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍
പ്പെടുകയുണ്ടായി
ഒരു നോവല്‍ എന്ന രീതിയില്‍ ഒറ്റവായനയ്ക്ക്
ഉതകുന്ന ശിഖണ്ഡി, ഭാഷയും പ്രമേയവും കൊണ്ട് നല്ല വായന നല്കി . പുരാണ കഥാപാത്രങ്ങളെ
ഉപയോഗിച്ച് നോവലുകള്‍ രചിക്കുന്ന വിനയശ്രീ ഒരു ജ്യോതിഷ കൂടിയാണ് . കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന
രചനകള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു . വ്യെത്യെസ്ഥ കാഴ്ചപ്പാടുകളിലൂടെ, മുന്നേ പോയവരെ അതുപോലെ പിന്തുടരാത്ത, കഥയ്ക്കുള്ളിലെ
ആരും കാണാക്കഥകള്‍ രചിക്കപ്പെടാനും ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദമാകാനും ഈ എഴുത്തുകാരിക്ക്
കഴിയട്ടെ എന്ന ശുഭപ്രതീക്ഷയോടെ ബിജു ജി. നാഥ്
രാത്രി ഗീതം
Thursday, March 3, 2022
അടയാളങ്ങൾ മറക്കരുത്
തനിച്ചു നടക്കാൻ പഠിക്കുമ്പോൾ..
Tuesday, March 1, 2022
എഴുതിയും മായ്ച്ചുമീയുടലുകളിങ്ങനെ
എഴുതിയും മായ്ച്ചുമീയുടലുകളിങ്ങനെ
ക്ഷിതിയിൽ ചരിപ്പതിനിയെത്ര നാൾ?അതിനും ഒരുമാത്ര മുമ്പേ പ്രിയേ നിൻ
മനസ്സിൽ കുറിക്കുകിന്നീ മൊഴികൾ.
ഓർക്കാൻ മറന്നീടിലുമുണ്ടാവതില്ല നിൻ
ചിത്തത്തിലിറ്റു കണ്ണുനീരെങ്കിലും
പറയാതെ പോകുന്നതെങ്ങനെ ഇന്നെൻ
മനമത് നീയൊട്ട് കാണാതെ പോകവേ.
എത്ര തമസ്സതിൻ ഗഹ്വരതയിൽ വീണ് നിൻ
ഹൃത്തടം ഊർദ്ധ്വം വലിച്ചിരിക്കാം.
ഹന്ത! ചമത്കാര ഗീതികകൾ കണ്ടു നീ
ആരാധനയാൽ മിഴിവിരുന്നൂട്ടവേ.
ശപ്തമാം പ്രണയത്തിൻ വഴുവഴുപ്പിൽ
അവർ നിൻ നഗ്നത ഒപ്പിയകന്നേക്കാം.
ഇല്ലതങ്ങനയൊന്നുമേയില്ലെന്നു വൃഥാ
ചൊല്ലിപ്പഠിപ്പിച്ചു തളർന്നിരിക്കുമ്പോഴും.
ഇല്ല പരാതികൾ ചൊല്ലിടാനായ് കേവലം
സ്വന്തമെന്നുള്ള പദം കൊണ്ടീ ലോകത്ത്.
മെല്ലെ നടന്നകന്നീടുക നീ, നിൻ മുന്നിലെ
മോഹവലയത്തിലേക്കിനി നിസ്സംശയം.
.@ബിജു ജി.നാഥ്