അസ്തമയത്തിന്റെ മുന്നിൽ
ചക്രവാളത്തിനെന്ത് പ്രസക്തി.
വിരക്തിക്ക് മുന്നിൽ
വികാരങ്ങൾക്ക് എന്ത് കാര്യം?
ജീവിതത്തിന്റെ സാരങ്ങളിൽ
വിചാരങ്ങൾക്കല്ല മുൻഗണന.
വിഭക്തി കൊണ്ട് നേടുന്നതല്ല
വിരക്തിയുടെ ഭൂപാളങ്ങൾ.
എങ്കിലും ഞാൻ മറച്ചു വയ്ച്ചു
നിന്റെ മനസ്സിലേക്കുള്ള വഴി.
നിന്നെ അറിഞ്ഞതിനൊപ്പം
പ്രിയേ ഇല്ല മറ്റൊരറിവെങ്കിലും
യാത്ര പറയാതെന്തു യാത്ര
എന്നറിഞ്ഞും സഖീ നിൻ
ഓർമ്മ മാത്രം കരുതീടട്ടെ
പാഥേയമായ് ഗൂഢമിന്നു കൂടെ.
... ബി.ജി.എൻ വർക്കല
No comments:
Post a Comment