കോണിപ്പടികള്‍
-----------------------
ഇന്‍ബോക്സില്‍ കവിതകള്‍ തിരുത്തിത്തുടങ്ങുമ്പോള്‍
അയാള്‍ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി .
കവിത തിരുത്തി തിരുത്തി
കവികളെ സൃഷ്ടിച്ചു .
കവികള്‍ പ്രശസ്തരും
അവാർഡ് ജേതാക്കളും ആയി .
ഉമ്മകള്‍ക്കും
നന്ദികള്‍ക്കും
സെല്‍ഫി ചിത്രങ്ങൾക്കും
ഹോട്ടല്‍ മുറികളില്‍ വീണു കിട്ടിയ
രതി മഹോത്സവങ്ങൾക്കും
അക്കൗണ്ട് ബാലന്‍സ് വളര്‍ത്താനായില്ല.
അയാളുടെ കുട്ടികള്‍ വിളര്‍ത്തും
അയാളുടെ ഭാര്യ പിറുപിറുത്തും
സഹികെട്ടപ്പോള്‍
അയാള്‍ ഒരു സ്റ്റാറ്റസ് ഇട്ടു
കവിത തിരുത്തലിന് വരിയൊന്നിന്നു തുകയിത്ര.
കുറെ ആണ്‍ കവികള്‍ അയാളെ ആക്ഷേപിച്ചും
കുറെ പെണ്‍ കവികള്‍ അയാളെ മീ ടൂ വില്‍ കുടുക്കിയും
ആഘോഷം തുടങ്ങി.
അയാളുടെ ഇന്‍ബോക്സില്‍
ഇന്ന് നിറയെ തെറികള്‍ മാത്രം.
അയാളുടെ അക്കൗണ്ട് കാലിയായും
അയാളുടെ ദാരിദ്ര്യം ദാരിദ്ര്യമായും തുടരുന്നു .
----------ബിജു.ജി.നാഥ് വര്‍ക്കല
എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്‍.
Friday, May 3, 2019
കോണിപ്പടികൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment