കാട് പൂക്കുന്നത് കണ്ടുവോ?
..............................................
നോക്കൂ,
ഉമ്മകൾ കൊണ്ട്
കാടു പൂക്കുന്നതു കണ്ടിട്ടുണ്ടോ?
തളിരിലകൾ കാറ്റിൽ വിറച്ചു നില്ക്കുന്നതും
പൂക്കൾ സുഗന്ധം വമിക്കുന്നതും
കിളികൾ പറന്നു പൊങ്ങുന്നതും
അരുവികൾ പൊട്ടിച്ചിരിച്ചൊഴുകുന്നതും
കാണാൻ കഴിഞ്ഞിട്ടുണ്ടോ?
ഉണക്കിലകൾ എത്ര പെട്ടെന്നാണ്
കൊഴിഞ്ഞു പോകുന്നത്.
മരങ്ങൾ
ശല്കങ്ങൾ പൊഴിഞ്ഞു തരളമാകുന്നു.
പൂക്കാത്ത ശാഖികൾ
പരസ്പരം അസൂയപ്പെടുന്നു.
പൂക്കൾ ശലഭങ്ങളെ കൊതിപ്പിച്ചു കൊണ്ട്
തേൻ തുള്ളികൾ പൊഴിക്കുന്നു.
മുളങ്കൂട്ടങ്ങൾ രതിസീൽക്കാരം പുറപ്പെടുവിക്കുന്നു.
മുയൽക്കുഞ്ഞുങ്ങൾ
മൂക്ക് ചുവപ്പിച്ചു മുഖമുയർത്തുന്നു.
കാടാകെ കമ്പനം കൊള്ളുന്നു.
കാടു പൂക്കുന്നത് എത്ര രസാവഹമാണ്.
ഒരുമ്മയാലെനിക്കും
ഒരു കാടിനെയെങ്കിലും പുഷ്പിപ്പിക്കണം .
.... ബിജു.ജി.നാഥ് വർക്കല
എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Saturday, May 4, 2019
കാട് പൂക്കുന്നത് കണ്ടുവോ?
Subscribe to:
Post Comments (Atom)
No comments:
Post a Comment