പകലിന്റെ മായ
----------------------------
ചരല്‍വിരിച്ചോരങ്കണം തന്നിലായ്
നഗ്നപാദം നടക്കുന്നപോലെയെന്‍
ഓര്‍മ്മകള്‍ തന്‍ ശീതക്കാറ്റില്‍
കത്തിയമരുന്ന ദേഹിയേയറിയുന്നു .
ഇരുള്‍പടര്‍ന്ന ശ്മശാനവഴിയോരം
ഏകനായി ചരിക്കുന്ന മാനസം
തുടിതുടിക്കുമീ വടവൃക്ഷദളങ്ങള്‍
തന്‍ മൗനരാഗം കടമെടുത്തീടുന്നു .
ക്ഷണികമാം വിഭ്രമത്താല്‍ ചൂളുമീ
മ്രുദുലഗാത്രിതന്‍ ചാപല്യകാഴ്ചകള്‍
കടമെടുത്തു യാത്ര ചെയ്യുന്നുണ്ട്
കുതികുതിക്കാന്‍ വെമ്പും പകലുകള്‍ .
എവിടെയാണെന്റെ നീറും കിനാക്കള്‍
തന്‍ മിഴിനീരുകള്‍ വീണു പിടഞ്ഞത്
എവിടെയാകും ഞാന്‍ നട്ട ചെടിയിലെ
പൂക്കളൊക്കെയും കത്തിയമര്‍ന്നത് .
എന്റെ ജീവിതപാതയില്‍ എപ്പഴോ
വന്നു പോയൊരു സ്വപ്നമാണെങ്കിലും
നിന്റെ ഓര്‍മ്മകള്‍ മാത്രം മതിയിനി
ശിഷ്ടകാലം മറികടന്നീടുവാന്‍
---------------------ബിജു
ജി നാഥ് വര്‍ക്കല
No comments:
Post a Comment